Retail_(2)1

ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വ്യവസായം കുതിപ്പിന്റെ പാതയില്‍

Business

 

മുംബൈ: രാജ്യത്തെ ഇകോമേഴ്‌സ് റീറ്റെയ്ല്‍ (ഇ-ടെയ്ല്‍) മേഖലയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ് വ്യവസായം ഉയര്‍ന്ന വളര്‍ച്ച നേടുമെന്ന് പഠനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ 36 ശതമാനം വളര്‍ച്ച ഈ മേഖലയില്‍ കൈവരിക്കാനാകുമെന്നാണ് കെപിഎംജി യും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയും (സിഐഐ) ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വിപണിയുടെ ഇന്നത്തെ മൂല്യം 3500 കോടി ഡോളര്‍ ആണ്.

പരമ്പരാഗത ലോജിസ്റ്റിക്‌സ് കമ്പനികള്‍, ഇ-ടെയ്ല്‍ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍, ഇ-കോമേഴ്‌സ് കമ്പനികളുടെ ലോജിസ്റ്റിക്‌സ് വിഭാഗം സബ്‌സിഡിയറികള്‍ എന്നിവയാണ് ഈ മേഖലയില്‍ സേവനം നല്‍കിവരുന്നത്.