From the outdoors to LG office, another unorthodox protest from Kejriwal

കേജരിവാളിന്‍റെ രാജ്നിവാസ് സമരം: സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി

Latest News

 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ്നിവാസ് ധർണ ഏഴു ദിവസം പിന്നിടുന്പോൾ, ആരോഗ്യസ്ഥിതി വഷളായ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിലുള്ള സത്യേന്ദ്ര ജെയിന്‍റെ ഷുഗർ നില താഴ്ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ഡൽഹിയിലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​ര​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​മ​രം ന​ട​ത്തു​ന്ന​ത്. വൈ​ദ്യു​തി-​കു​ടി​വെ​ള്ള ക്ഷാ​മം, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം തു​ട​ങ്ങി ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ൽ ഡ​ൽ​ഹി ജ​ന​ത വീ​ർ​പ്പു​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണു അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​ന്‍റെ പി​ടി​വാ​ശി​ക​ളി​ൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത്.

കേ​ജ​രി​വാ​ളി​ന്‍റെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ കേന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്ന് നീ​തി ആ​യോ​ഗ് ഗ​വേ​ണിം​ഗ് കൗ​ണ്‍സി​ൽ യോ​ഗ​ത്തി​നെ​ത്തി​യ മുഖ്യമന്ത്രിമാരായ പി​ണ​റാ​യി വി​ജ​യ​ൻ, മ​മ​ത ബാ​ന​ർ​ജി, ച​ന്ദ്ര​ബാ​ബു നാ​യി​ഡു, എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി എന്നിവർ പ്ര​ധാ​ന​മ​ന്ത്രി​യോ​ടു നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *