ന്യൂഡൽഹി: രാജ്യത്തെ 50 കോടി ജനങ്ങൾക്കായി നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച മോദി കെയർ വ്യാപിപ്പിക്കുന്നു.2019ലെ തെരഞ്ഞെടുപ്പിന് മുൻപ് പദ്ധതി വിപുലീകരിക്കും. 50കോടി തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.
വയോജന പെൻഷൻ, ആരോഗ്യ ഇൻഷ്വറൻസ്, ഗർഭകാല ആനുകൂല്യങ്ങൾ എന്നിവ നൽകുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്നതിനുള്ള ബെല്ലിന്‍റെ കരട് തയാറായെന്നാണ് സൂചന.