വധഭീഷണി; പോലീസ് തിരുവഞ്ചൂരിന്റെ മൊഴിയെടുത്തു

കോട്ടയം: വധഭീഷണി കേസില്‍ പോലീസ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ മൊഴിയെടുത്തു. കോട്ടയം വെസ്റ്റ് പോലീസാണ് വ്യാഴാഴ്ച രാവിലെ തിരുവഞ്ചൂരിന്റെ ഓഫീസിലെത്തി മൊഴിയെടുത്തത്. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നായിരിന്നു ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. നിര്‍ഭയമായി പൊതുപ്രവര്‍ത്തനം നടത്താനുള്ള അവസരം ഉണ്ടാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. വധഭീഷണി കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകള്‍ പോലീസും സര്‍ക്കാരും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിക്കത്ത് ജയിലില്‍ നിന്നും എഴുതിയതായിരിക്കാം. അങ്ങോട്ടു തന്നെ മടങ്ങേണ്ടതാണല്ലോ എന്ന കത്തിലെ […]

Continue Reading

കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന മാനദണ്ഡത്തില്‍ മാറ്റം വന്നേക്കും; സൂചന നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന മാനദണ്ഡത്തില്‍ മാറ്റം വന്നേക്കുമെന്ന സൂചന നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരമാവധി ജനങ്ങള്‍ക്ക് സഹായം നല്‍കുക തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നത് ഐസിഎംആര്‍, ലോകാരോഗ്യസംഘടന എന്നിവരുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. അതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതാണ്. കേന്ദ്രം മാനദണ്ഡം പുതുക്കിയാല്‍ അത് പാലിക്കും. നേരത്തെ ഉണ്ടായ മരണങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരണസംഖ്യയിലെ വര്‍ധന മുന്‍വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തി പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് പ്രാദേശികതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ 18 ശതമാനത്തിന് മുകളിലുള്ള മേഖലകളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ആണ്. ടി.പി.ആര്‍ ആറ് ശതമാനത്തില്‍ താഴെയുള്ള ഇടങ്ങളാണ് ഇപ്പോള്‍ എ കാറ്റഗറിയിലുള്ളത്. നേരത്തേ ഇത് എട്ട് ആയിരുന്നു. 12 മുതല്‍ 18 വരെ സി കാറ്റഗറിയിലും 18 ന് മുകളിലാണെങ്കില്‍ ഡി കാറ്റഗറിയിലുമാണ്. സി, ഡി കാറ്റഗറിയിലുള്ള മേഖലകളില്‍ […]

Continue Reading

കൊല്ലത്ത് ബസുടമയുടെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍

അഞ്ചല്‍: ബടുസമയുടെ മൃതദേഹം നിര്‍മ്മാണം പുരോഗമിക്കുന്ന അഞ്ചല്‍ ബൈപ്പാസ് പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ചല്‍ സ്വദേശിയായ ഉല്ലാസ് (42) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രഭാത സവാരിക്കെത്തിയ നാട്ടുകാരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അഞ്ചല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഞ്ചല്‍ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം ഉള്‍പ്പടെയുള്ളവര്‍ എത്തി പരിശോധന നടത്തും. ഉന്നത പോലീസ് അധികാരികളും […]

Continue Reading

ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ കേരളത്തില്‍; മരണ നിരക്കില്‍ രണ്ടാമത്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. രാജ്യത്ത് മരണം വീണ്ടും ആയിരത്തിനു മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം രാജ്യത്ത് 1,005 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ ഉത്തരാഖണ്ഡും കേരളവുമാണ്. ഉത്തരാഖണ്ഡില്‍ ഇന്നലെ ഒറ്റദിവസം 221 മരണം രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ 142 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്താകെ 48,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. […]

Continue Reading

ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും അടിയേറ്റു

ആലുവ: ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം. ആലുവയിലാണ് സംഭവം. ആലങ്ങാട് സ്വദേശിനി നൗഹത്തിനെയാണ് ഭര്‍ത്താവ് ജൗഹര്‍ മര്‍ദിച്ചത്. തടയാനെത്തിയ യുവതിയുടെ പിതാവിനും മര്‍ദനമേറ്റു. സ്ത്രീധനത്തുക ഉപയോഗിച്ച് വാങ്ങിയ വീട് വില്‍ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഗുരുതരമായി പരിക്കേറ്റ നൗഹത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജൗഹറിനും മാതാവ് സുബൈദയ്ക്കുമെതിരെ നൗഹത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നൗഹത്ത് നാല് മാസം ഗര്‍ഭിണിയാണ്.

Continue Reading

പാചക വാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയുടെ വര്‍ധന

കൊച്ചി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും.

Continue Reading

ജോസ് പാറേക്കാടിന്റെ മാതാവ് അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച

പാലാ: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബ്ദഭൂമി ദിനപത്രം അസോസിയേറ്റ് എഡിറ്ററുമായ ജോസ് പാറേക്കാടിന്റെ മാതാവ് അന്നക്കുട്ടി ജോസഫ് (80) അന്തരിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ 21ന് (തിങ്കള്‍) രണ്ട് മണിക്ക് പൂവരണിയിലുള്ള സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ പൂവരണി തിരുഹൃദയ ദേവാലയത്തിലെ കുടുംബക്കലറയില്‍ സംസ്‌കരിക്കും. ഭര്‍ത്താവ് പാറേക്കാട്ട് ചാണ്ടി ജോസഫ്. മറ്റു മക്കള്‍: ജാന്‍സി ജയിംസ് (ഞാവള്ളില്‍ പുത്തന്‍പുരയില്‍, കരൂര്‍, പാലാ), ജെസ്സി […]

Continue Reading

ജോസ് പാറേക്കാട്ട് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോസ് പാറേക്കാട്ട് (പാലാ)യെ പാര്‍ട്ടി ചെയര്‍മാന്‍ പി. ജെ. ജോസഫ് എം.എല്‍.എ. നിയമിച്ചു. കെ.എസ്.സി. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, സ്റ്റീയറിംഗ് കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സഹകാരി, സംഘാടകന്‍, പ്രാസംഗികന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ ജോസ് പാറേക്കാട്ട് ശബ്ദഭൂമി ദിനപത്രം അസോസിയേറ്റ് എഡിറ്ററായും സേവനം അനുഷ്ഠിക്കുന്നു.

Continue Reading

കോണ്‍ഗ്രസിന് വേണം ഗ്രൂപ്പിലാത്ത വാക്‌സിന്‍

അഷ്‌റഫ് വട്ടപ്പാറ സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റം മുഖ്യധാര ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കെ കോണ്‍ഗ്രസ് രാഷ്ട്രീയം താല്‍പര്യത്തോടെയും വിമര്‍ശനാത്മകമായും വീക്ഷിക്കുന്ന ആളെന്ന നിലയില്‍ ചില ചിന്തകള്‍. ഏതാണ്ട് മൃതപ്രായാവസ്ഥയിലാണ് ഈ ദേശീയപാര്‍ട്ടിയുടെ കിടപ്പെന്നതാണ് യഥാര്‍ഥ പ്രശ്‌നം. ജനാധിപത്യ സംവിധാനത്തില്‍ ഭരണപക്ഷത്തിനൊപ്പം പ്രാധാന്യമുണ്ട് പ്രതിപക്ഷത്തിനും. ആര് ഭരിക്കണമെന്ന ചോദ്യത്തിന് ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമായി തിളക്കമാര്‍ന്ന വിജയം നല്‍കിയ ജനത്തിന്റേത് ആവേശകരമായ പ്രതികരണമായിരുന്നു. രാഷ്ട്രീയ നീതിബോധവും ജനങ്ങളുടെ അന്തസും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിപക്ഷവും നാടിന്റെ അനിവാര്യത. രാജ്യസ്‌നേഹവും മതനിരപേക്ഷതയും പ്രാര്‍ഥനാ […]

Continue Reading