സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്ക് വി​ല​ക്കി​ല്ല; യാ​ത്രാ മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ യാ​ത്രാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​തു​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. റെ​യി​ൽ, വി​മാ​ന, ബ​സ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​മാ​ണ് പു​തു​ക്കി​യ​ത്. ര​ണ്ടു ഡോ​സ് വാ​ക്സീ​നും സ്വീ​ക​രി​ച്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന വേ​ണ്ട. ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി​മു​ത​ൽ പി​പി​ഇ കി​റ്റ് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും പു​തി​യ നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന​തി​നാ​ൽ സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്ക് വി​ല​ക്കു​ക​ൾ ഇ​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക്വാ​റ​ന്‍റൈ​ൻ, ഐ​സൊ​ലേ​ഷ​ൻ കാ​ര്യ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Continue Reading

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 37,593 കോ​വി​ഡ് കേ​സു​ക​ൾ; കേ​ര​ള​ത്തി​ൽ 24,296 പേ​ർ​ക്കും

​ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,593 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ പ​കു​തി​യി​ല​ധി​കം കേ​സു​ക​ളും കേ​ര​ള​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 24,296 പേ​ർ​ക്കാ​ണ് ചൊ​വ്വാ​ഴ്ച കേ​ര​ള​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 648 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 34,169 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്ക​നു​സ​രി​ച്ച് 4,35,758 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​ല​വി​ൽ 3,22,327 പേ​രാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,90,930 […]

Continue Reading

ഇന്ത്യയില്‍ വ്യാജ കോവിഷീല്‍ഡ് വാക്സിന്‍; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ലണ്ടന്‍: ഇന്ത്യയില്‍ വ്യാജ കോവിഡ് വാക്സിന്‍ പ്രചരിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഷീല്‍ഡ് വാക്സിന്‍ രാജ്യത്ത് തകൃതിയായി വിതരണം നടക്കുന്നതിനിടെ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്സിനുകളുടെ വ്യാപനം കണ്ടെത്തിയത്. ഇന്ത്യയിലെ കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും മറ്റു ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയും വിതരണം ചെയ്യുന്നതിന് പുറമെ സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണം നടക്കുന്നുണ്ട്. […]

Continue Reading

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടനില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കില്ല. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ രാജ്യത്ത് പൂര്‍ത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ മാത്രമേ രാജ്യത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങു. നിലവിലെ സാഹചര്യത്തില്‍ ഡിസംബറോടെ രാജ്യത്ത് കുട്ടികള്‍ക്കായുള്ള നാല് വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്‌സിന് ഒഗസ്റ്റ് അവസാനം അനുമതി നല്‍കും. 12-18 […]

Continue Reading

മോദിയുടെ ജനപ്രീതിയിൽ 40 ശതമാനത്തിലധികം ഇടിവെന്ന് സർവേ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ’ സർവേ. 2020 ഓഗസ്റ്റിൽ 66 ശതമാനം പേരും 2021 ജനുവരിയിൽ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാൻ യോഗ്യൻ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടെങ്കിൽ ഈവർഷം ഓഗസ്റ്റിൽ ഇത് 24 ശതമാനമായി കുറഞ്ഞു. എങ്കിലും മോദിതന്നെയാണ് ഇപ്പോഴും ജനപ്രീതിയുടെ കാര്യത്തിൽ മുന്നിൽ. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാമത്. 11 ശതമാനം പേർ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 […]

Continue Reading

ഓഗസ്റ്റ് 14 വിഭജനഭീതിയുടെ ഓര്‍മദിനമായി ആചരിക്കും; ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമായ ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. വിഭജനത്തിന്റെ മുറിപ്പാടുകള്‍ മറക്കാനാകില്ലെന്നും ഭിന്നതയും അനൈക്യവും ഒഴിവാക്കണമെന്നും മോദി ട്വീറ്റ് ചെയ്തു. ‘വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കാനാവില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കും’-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിഭജനഭീതിയുടെ ഓര്‍മദിനത്തില്‍ […]

Continue Reading

രാജ്യത്ത് 38,667 പുതിയ കൊവിഡ് കേസുകള്‍; 478 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 38,667 പുതിയ കൊവിഡ് കേസുകള്‍. ഇന്നലത്തേക്കാള്‍ 3.6 ശതമാനം കുറവ് കേസുകളാണ് റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.05%. അതേസമയം, സജ്ജീവ രോഗികളുടെ എണ്ണത്തില്‍ നേരിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 3,87,673 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 35,743 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,13,38,088 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ […]

Continue Reading

ഇന്നലെ 40,120 പേര്‍ക്ക് കൊവിഡ്; 585 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,295 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 3,85,227 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. പുതുതായി 40,120 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,21,17,826 ആയി. ഇതുവരെ 3,13,02,345 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,30,254 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. […]

Continue Reading

ജിഎസ്എൽവി എഫ് ടെൻ വിക്ഷേപണം പരാജയം,

ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് ടെൻ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായത്. രണ്ട് തവണ മാറ്റിവച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജി.ഐ.സാറ്റ് (ഇഒഎസ്-03) വിക്ഷേപണം പരാജയമെന്ന് ഐഎസ്ആർഒ. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നെങ്കിലും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു. വിക്ഷേപണം പൂർണ വിജയമല്ല. ചില തകരാറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.ഇന്ന് പുലർച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ […]

Continue Reading

ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു

ഷിംല: ഹിമാചല്‍ പ്രദേശില്‍ കിന്നൂര്‍ ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതാായണ് വിവരം. ഒു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു. ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ മാത്രം നാല്പതോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഹിമചാല്‍ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കിന്നൂരിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് […]

Continue Reading