ഇന്നലെ 38,353 പേര്‍ക്ക് കൊവിഡ്; 498 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 3,86,351 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 36 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നിരക്ക് 97.45 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 28,204 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 498 മരണമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാഗാലാന്‍ഡിലെ മരണസംഖ്യ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. കൊവിഡ് രോഗബാധിതരുടെ നിരക്ക് ജില്ലകളില്‍ വര്‍ധിക്കുന്ന […]

Continue Reading

ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയ്ക്ക് വെങ്കലം

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖിസ്ഥാന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്. ആധികാരികമായായിരുന്നു ബജ്‌റംഗിന്റെ ജയം. ആദ്യ പിരിയഡില്‍ രണ്ട് പോയിന്റുകള്‍ക്ക് മുന്നിലെത്തിയ ഇന്ത്യന്‍ താരം ബ്രേക്കിനു ശേഷം കസാക്ക് താരത്തിന് ഒരു അവസരവും നല്‍കാതെയാണ് കളിച്ചത്. മൂന്ന് തവണ 2 പോയിന്റുകള്‍ നേടി ദൗലത്തിനെ നിഷ്പ്രഭനാക്കിയ ബജ്‌റംഗ് തന്ത്രപരമായാണ് കളിച്ചത്. മികച്ച കൗണ്ടര്‍ അറ്റാക്കുകളും […]

Continue Reading

ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കൊവിഡ് വാക്‌സിന് അനുമതി

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നല്‍കി ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. നിലവില്‍ ഇന്ത്യയില്‍ അഞ്ച് ഇയുഎ വാക്‌സിനുകള്‍ ഉണ്ട്. ഇത് കൊവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് […]

Continue Reading

രാജ്യത്ത് 38628 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മരണം 617

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നു . 24 മണിക്കൂറിനിടെ 38628 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 617 മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 427371 ആയി. 3,10,55,861 പേർ ഇത് വരെ രോഗമുക്തി നേടി. 4,12,153 പേർ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്നാണ് പുതിയ കണക്ക്. നിലവിൽ 2.21 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്.

Continue Reading

തമിഴ്‌നാടിനെ വിഭജിക്കില്ല; കൊങ്കുനാടില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ നിലപാട് അറിയിച്ചു. കൊങ്കുനാട് വിവാദത്തിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും പരിഗണനയിലില്ലെന്ന് കേന്ദ്രം അറിയിച്ചു. തമിഴ്നാട് വിഭജിച്ച് കൊങ്കുനാടെന്നപേരില്‍ കേന്ദ്രഭരണ പ്രദേശം രൂപവത്കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയിരുന്നു. പിന്നാലെ ഈ ആവശ്യം ഏറ്റെടുത്ത് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളും സിനിമാ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

Continue Reading

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 30,549 കേസുകള്‍, 422 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ 30,549 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,17,26,507 ആയി ഉയര്‍ന്നു. ഇന്നലെ 422 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,25,195 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 4,04,958 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 38,887 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,08,96,354 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. […]

Continue Reading

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഈ മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ രൂക്ഷമാകും. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്താനാണ് സാധ്യത. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കൊവിഡ്; പകുതിയും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ മരിച്ചു. 39,258 പേരാണ് രോഗമുക്തരായത്. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 4,10,952 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 30820,521 പേരാണ് രോഗമുക്തരായത്. 4,24,351പേര്‍ മരിച്ചു. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 20,624 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. 80 മരണവും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേര്‍ […]

Continue Reading

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു

ജമ്മു: 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജെയ്ഷെ ഭീകരന്‍ അബു സെയ്ഫുള്ളയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ജെയ്ഷെ കമാന്‍ഡറെ വധിച്ചത്. ലംബു എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാളെ കുറച്ചുനാളുകളായി സൈന്യം നിരീക്ഷിച്ചുവരികയായിരുന്നു. കിഴക്കന്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവായ ഇയാള്‍ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്. 2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് […]

Continue Reading

രാജ്യത്ത് ഇന്നലെ 41,649 പേര്‍ക്ക് രോഗബാധ, 593 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 41,649 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 593 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,13,993 ആയി. ഇന്നലെ 37,291 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,07,81,263 ആയി. ഇന്നലെ 593 പേര്‍ കൂടി മരിച്ചതോടെ, ആകെ മരണം 4,23,810 ആയി ഉയര്‍ന്നു. […]

Continue Reading