ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളില്‍ യമുനാ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മാറി താമസയ്ക്കാനുള്ള അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയില്‍വേ ബ്രിഡ്ജില്‍ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. ഏഴ് മണിക്ക് ഇത് 205.17 മീറ്ററും, എട്ട് മണിക്ക് […]

Continue Reading

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്നലെ 44,360 പേര്‍ക്ക് രോഗബാധ, 555 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര്‍ രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 555 പേര്‍ മരിച്ചു. നിലവില്‍ ഇന്ത്യയില്‍ 4,05,155 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,15,72,344 ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ രോഗ മുക്തര്‍ 3,07,43,972. 555 പേര്‍ മരിച്ചതോടെ ആകെ മരണം 4,23,217 ആയി. രാജ്യത്ത് ഇതുവരെ 45,60,33,754 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം […]

Continue Reading

വാഹനമിടിച്ച് ജഡ്ജി മരിച്ചു; കൊലപാതകമെന്ന് സംശയം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സംഭവത്തില്‍ വഴിത്തിരിവായത്. സംഭവത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണ ഇടപെട്ടു. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി സംസാരിച്ചെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അറിയിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ഇന്നു തന്നെ കേസ് പരിഗണിക്കും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ധന്‍ബാദിലെ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമായിരുന്നു സംഭവം. ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉത്തം ആനന്ദിനെയാണ് പ്രഭാത […]

Continue Reading

രാജ്യത്ത് ഇന്നലെ 43,509 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.38 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 43,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ 4,03,840 പേരാണ് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.38 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് 17,28,795 സാംപിളുകളാണ് പരിശോധിച്ചത്. ജൂലൈ 28 വരെ രാജ്യത്ത് 46,26,29,773 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു. ആശങ്ക ഉയര്‍ത്തി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുപതിനായിരത്തില്‍ […]

Continue Reading

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ബി.എസ് യെദിയൂരപ്പ രാജിവച്ചതോടെ ഇന്നലെ ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിലാണ് ബസവരാജ് ബൊമ്മയെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. 23ാമത് മുഖ്യമന്ത്രിയാണ് ബൊമ്മെ. ഉത്തര കന്നടയില്‍ നിന്നുള്ള ലിങ്കായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബൊമ്മെ. യദിയൂരപ്പയുടെ വിശ്വസ്തനുമാണ്. മുന്‍ മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മെയുടെ മകനായ ബസവരാജ്, യെദിയരൂപ്പ മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, പാര്‍ലമെന്ററി കാര്യം എന്നിവ […]

Continue Reading

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; ഇന്നലെ 43,654 പേര്‍ക്ക് രോഗബാധ, 640 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ 43,654 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 640 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,99,436 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ 41,678 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,63,147 ആയി ഉയര്‍ന്നു. ഇന്നലെ 640 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കൊവിഡ് മരണം 4,22,022 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് […]

Continue Reading

യു.പിയില്‍ റോഡരികില്‍ കിടന്നുറങ്ങിയ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റോഡരികില്‍ കിടന്നുറങ്ങിയ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ട്രക്ക് പാഞ്ഞുകയറി റോഡരികില്‍ നിര്‍ത്തിയിട്ട ബസിന് മുന്നില്‍ കിടന്നുറങ്ങിയ തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബിഹാര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചു. ഇടിയുടെ ശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് കയറി 18 പേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ സമീപത്തെ […]

Continue Reading

കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജിവച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ രാജിവച്ചു. ബി.ജെ.പി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ചടങ്ങിലാണ് യെദിയൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. വിതുമ്പി കരഞ്ഞാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് യെദിയൂരപ്പയ്ക്ക് തിരിച്ചടിയായത്. മകനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തിയതും അദ്ദേഹത്തിന് തിരിച്ചടിയായി. യെദിയൂരപ്പയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവായ അദ്ദേഹത്തെ പിണക്കി […]

Continue Reading

രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്ക് കൊവിഡ്; പകുതിയും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആയി. നിലവില്‍ 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കൊവിഡ് മൂലം ആകെ മരിച്ചത് 4,20,551 പേര്‍. ഇതുവരെ 43,31,50,864 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കേരളത്തില്‍ 18,531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51 ദിവസത്തിനിടെയുള്ള ഏറ്റവും […]

Continue Reading

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്കിയോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്. സ്‌നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും […]

Continue Reading