രാജ്യത്ത് 39,097 പുതിയ രോഗികള്‍; 546 മരണം

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ വര്‍ധന. ഇന്നലെ 39,097 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 546 പേര്‍ കൂടി മരിച്ചു. ഇന്നലെ 35,087 പേര്‍ രോഗമുക്തരായി. ഇതുവരെ 3,13,32,159 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 3,05,03,166 പേര്‍ രോഗമുക്തരായി. 4,20,016 പേര്‍ മരണമടഞ്ഞു. 4,08,977 സജീവ രോഗികളാണ് നിലവിലുള്ളത്. ഇതുവരെ 42,78,82,261 ഡോസ് വാക്സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 97.35% ആണ് രോഗമുക്തി നിരക്ക്. 1.31% […]

Continue Reading

മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു; 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേരെ രക്ഷപ്പെടുത്തി. റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. മേഖലയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഗ്രാമം ഒറ്റപ്പെട്ടു പോയതായാണ് റിപ്പോര്‍ട്ട്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതും ഉരുള്‍പൊട്ടലില്‍ നശിച്ചതും ഗ്രാമത്തിലേക്ക് എത്തിച്ചേരുക ദുഷ്‌കരമാക്കിയതായി ജില്ലാ കളക്ടര്‍ നിധി ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ […]

Continue Reading

രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഹരിയാന സ്വദേശിയായ 11 വയസുകാരനാണ് പക്ഷിപ്പനി ബാധിച്ച് മരിച്ചത്. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്ത്യയില്‍ ആദ്യമായാണ് മനുഷ്യരിയില്‍ എച്ച്5എന്‍1 സ്ഥിരീകരിക്കുന്നത്. രാജ്യത്തെ ഈ വര്‍ഷത്തെ ആദ്യ പക്ഷിപ്പനി മരണം കൂടിയാണിത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയ, ലുക്കിമിയ തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് […]

Continue Reading

സ്വാതന്ത്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: സ്വാതന്ത്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നു. നിലവില്‍ പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹി പോലീസിന് ശക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഡ്രോണുകളെ നേരിടാനുള്ള പ്രത്യേക പരിശീലനങ്ങളും നല്‍കുന്നുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 5നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ […]

Continue Reading

രാജ്യത്ത് ഇന്നലെ 30,093 പേര്‍ക്ക് കൊവിഡ്; വാക്സിനേഷന്‍ 41 കോടി കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 30,093 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 374 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 45,254 പേര്‍ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,11,74,322 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി. 4,14,482 പേരാണ് മരിച്ചത്. നിലവില്‍ 4,06,130 പേരാണ് ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ 41 കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 41,18,46,401 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

Continue Reading

പെഗാസസ് ചാരവൃത്തിയില്‍ ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി: പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ട ഫോണുകളുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി തുടങ്ങിയവര്‍ പട്ടികയിലുണ്ട്. രാഹുല്‍ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്ന് വരുന്ന സമയത്ത്, 2018-19 കാലഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത്. രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. […]

Continue Reading

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; മൂന്നു മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മൂന്നു മരണം. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ എന്ന ഗ്രാമത്തിലാണ് സംഭവം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഒരു കുട്ടിയെയുമാണ് കാണാതായിരിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ ( ജമ്മു, കശ്മീര്‍, ലഡാക്ക്, ഗില്‍ഗിത്ത്, ബാള്‍ട്ടിസ്ഥാന്‍, മുസാഫര്‍ബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്) വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു.

Continue Reading

രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകള്‍; 560 മരണങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകളും 560 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 4,24,025 സജീവ കേസുകലാണ് ഉള്ളത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,02,27,792 ആണ്. ആകെ മരണസംഖ്യ 4,13,091 ആയി. രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 39,96,95,879 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിന്‍ സ്വീകരിച്ചത് 42,12,557 പേരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. […]

Continue Reading

ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ് സിദ്ദിഖി. അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന സ്പിന്‍ ബൊല്‍ദാക്കിലെ ചിത്രങ്ങള്‍ പകര്‍ത്തനാണ് സിദ്ദിഖി എത്തിയത്. സേനയുടെ വാഹനങ്ങളെ താലിബാന്‍ റോക്കറ്റുകള്‍ ലക്ഷ്യമിടുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് […]

Continue Reading

കുട്ടിയെ രക്ഷിക്കുന്നതിനിടെ മുപ്പതോളം പേര്‍ കിണറ്റില്‍ വീണു; മൂന്നു പേര്‍ മരിച്ചു

വിദിഷ: മധ്യപ്രദേശിലെ വിദിഷയില്‍ കുട്ടിയെ രക്ഷിക്കുന്നതിനിടെ മുപ്പതോളം പേര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ കിണറിന്റെ മുകള്‍ത്തട്ട് ഇടിഞ്ഞായിരുന്നു അപകടം. ആള്‍ക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ മുകള്‍ത്തട്ട് തകര്‍ന്ന് വീഴുകയായിരുന്നു. വിദിഷയിലെ ഗഞ്ച് ബസോദയിലായിരുന്നു സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading