രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 39,130 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3.09 കോടിയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 581 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 4,11,989 പേര്‍ക്ക് മഹാമാരിയില്‍ ജീവന്‍ നഷ്ടമായി. കൊവിഡ് ബാധിച്ചു നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്.

Continue Reading

പുല്‍വാമയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

പുല്‍വാമ: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുല്‍വാമ നഗരപ്രദേശത്ത് തന്നെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് കാഷ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തു. സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവച്ചു. […]

Continue Reading

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വ്യാപിക്കുന്നു; ത്രിപുരയില്‍ 138 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: ത്രിപുരയില്‍ 138 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് വഴിയാണ് ഇവ കണ്ടെത്തിയതെന്നും ഉയര്‍ന്ന രോഗവ്യാപന ശേഷിയുള്ള ഈ വകഭേദം സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ച 151 സാമ്പിളുകളില്‍ 138 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. പത്ത് സാമ്പിളുകളില്‍ ഡെല്‍റ്റ വകഭേദവും മൂന്നെണ്ണത്തില്‍ ആല്‍ഫ വകഭേദവും കണ്ടെത്തിയിട്ടുണ്ട്. 56,169 കോവിഡ് കേസുകളാണ് ത്രിപുരയില്‍ […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 43,394 പേര്‍ക്ക് കൊവിഡ്; 911 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44,459 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 911 പേരാണ് കോവിഡ് മൂലം മരിച്ചത്. പുതുതായി 43,393 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,07,52,950 ആയി. 2,98,88,284 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 4,58,727 പേരാണ് ചികില്‍സയിലുള്ളത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,05,939 ആയി ഉയര്‍ന്നു. ഇന്നലെ 40,23,173 പേര്‍ക്കാണ് വാക്സിന്‍ […]

Continue Reading

ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നായിബ് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്രാപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദര്‍ബനി സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും […]

Continue Reading

കൊവിഡ് രോഗികള്‍ കൂടുന്നു; ഇന്നലെ 45,892 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് ഇടവേളയ്ക്ക് ശേഷം കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കൊവിഡ് രോഗികള്‍. ഇന്നലെ 45,892 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,07,09,557 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 817 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 4,05,028 ആയി ഉയര്‍ന്നു. നിലവില്‍ 4,60,704 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 44,291 പേരാണ് […]

Continue Reading

രാജീവ് ചന്ദ്രശേഖറിന് ഐ.ടി, നൈപുണ്യ വികസനം, ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസം, അനുരാഗ് ഠാക്കൂറിന് വാര്‍ത്താവിതരണം; മന്ത്രിമാരുടെ വകുപ്പുകള്‍ അറിയാം

ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ മലയാളി രാജീവ് ചന്ദ്രശേഖറിന് ഐ.ടി, നൈപുണ്യ വികസന വകുപ്പുകള്‍. മൂന്നാം തവണ രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖര്‍ ആദ്യമായാണ് കേന്ദ്രമന്ത്രിയാകുന്നത്. വി മുരളീധരന്റെ വകുപ്പുകളില്‍ മാറ്റമില്ല. ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. നേരത്തെ പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു. ഹര്‍ദീപ് സിങ് പുരിയാണ് പുതിയ പെട്രോളിയം മന്ത്രി. നഗരവികസന വകുപ്പിന്റെ അധിക ചുമതലയുമുണ്ട്. ഹര്‍ദീപ് കൈകാര്യം ചെയ്തിരുന്ന വ്യോമയാന വകുപ്പ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ലഭിച്ചു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വിനി വൈഷണവ് ആണ് […]

Continue Reading

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നു അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രില്‍ 23 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ സിംഗിന് കോവിഡ് പിടിപെട്ടു. ഏപ്രില്‍ 13നാണ് അദ്ദേഹത്തിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൊഹാലിയിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രില്‍ 23ന് ഷിംലയിലേക്ക് പോന്നു. ശ്വാസതടസം നേരിട്ടതോടെ ഇന്ദിരാഗാന്ധി […]

Continue Reading

മോദി 2.0; ആദ്യം സത്യപ്രതിജ്ഞ ചെയ്തത് നാരായണ്‍ റാണെ

ന്യൂഡല്‍ഹി: മോദി 2.0 മന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. 43 അംഗങ്ങളാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത് നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയാണിത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ആദ്യ പുനഃസംഘടന. അതേസമയം ചില അപ്രതീക്ഷിതരാജികളും ഇന്നുണ്ടായി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരാണ് രാജിസമര്‍പ്പിച്ച പ്രമുഖര്‍.

Continue Reading

കേന്ദ്ര മന്ത്രിസഭ പുനസംഘട; മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരെ അറിയാം

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാമതു പ്രധാനമന്ത്രിയായശേഷം നടത്തുന്ന ആദ്യത്തെ മെഗാ അഴിച്ചുപണിയുടെ പൂര്‍ണ ചിത്രമായി. കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ആസാം മുന്‍ മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. കോവിഡിനു മുന്നില്‍ പതറുകയും പഴികേള്‍ക്കേണ്ടിവരികയും ചെയ്ത സര്‍ക്കാരിനെ പുനരുജ്ജീവിക്കാനാണ് നീക്കം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍ 1. നാരായണ്‍ റാണെ 2. സര്‍ബാനന്ദ സൊനോവാള്‍ 3. ഡോ. വീരേന്ദ്രകുമാര്‍ 4. ജ്യോതിരാതിദ്യ എം. […]

Continue Reading