തിരുവനന്തപുരത്തിന് സമഗ്ര വികസന രേഖയുമായി ബി ജെ പി

  തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബിജെപിയുടെ വികസന രേഖ പുറത്തിറക്കി. കേന്ദ്ര ടൂറിസം- വനം പരിസ്ഥിതി മന്ത്രി ഡോ. മഹേഷ് ശര്‍മ്മയാണ് വികസന രേഖ പുറത്തിറക്കിയത്. തിരുവനന്തപുരം നഗരത്തെ പൈതൃക നഗരം, മഹാനഗരം എന്നിങ്ങനെ രണ്ട് നഗരങ്ങളായി വികസിപ്പിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. പദ്മനാഭസ്വാമി ക്ഷേത്രം പൈതൃക സ്വത്തായി സംരക്ഷിക്കും, വിമാനത്താവളത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും, കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ്, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ നവീകരണം, പൂന്തുറയില്‍ മത്സ്യബന്ധന തുറമുഖം, […]

Continue Reading

ജപ്പാനിലേക്ക് പോകാന്‍ ഒരുക്കമാണോ?. നഴ്‌സുമാരെ കാത്തിരിക്കുന്നത് വന്‍ അവസരങ്ങള്‍

  * അഭിമുഖം കൊച്ചിയില്‍ * രജിസ്ട്രേഷന്‍ ഫീസില്ല *ജപ്പാന്‍ പ്രതിനിധികള്‍ നേരിട്ട് ഉദ്യോഗാര്‍ഥികളെ കാണുന്നു സ്വദേശിവത്ക്കരണവും സാമ്പത്തിക മാന്ദ്യവും അറബി നാടുകളില്‍ നഴ്സിംഗ്, എഞ്ചിനിയറിംഗ് തൊഴില്‍ മേഖകളിലെ പണിയെടുക്കുന്ന ആയിരക്കണക്കിന് മലയാളികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ ജപ്പാനില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. ജപ്പാനിലെ തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ വിദേശികളെ കൊണ്ടുവരുന്നതിനുള്ള പുതിയ നിയമം ജാപ്പനീസ് പാര്‍ലമെന്റ് അംഗീകരിച്ചതോടെ 2019 ഏപ്രില്‍ മുതല്‍ നിര്‍മ്മാണം, കൃഷി, നേഴ്‌സിംഗ് മേഖലകളില്‍ വന്‍ അവസരങ്ങളാണ് ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് മുന്നില്‍ ജപ്പാന്‍ […]

Continue Reading

ഗള്‍ഫ് പ്രതീക്ഷകള്‍ മങ്ങുമ്പോള്‍ മലയാളികള്‍ക്ക് തൊഴില്‍ അവസരങ്ങളുടെ ജാലകം തുറന്ന് ജപ്പാന്‍

കൊച്ചി: ഗള്‍ഫ് പ്രതീക്ഷകള്‍ മങ്ങുമ്പോള്‍ മലയാളികള്‍ക്ക് തൊഴില്‍ അവസരങ്ങളുടെ ജാലകം തുറന്ന് ജപ്പാന്‍. രാജ്യത്തെ തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ വിദേശികളെ കൊണ്ടുവരുന്നതിനുള്ള പുതിയ നിയമം ജാപ്പനീസ് പാര്‍ലമെന്റ് അംഗീകരിച്ചതോടെ 2019 ഏപ്രില്‍ മുതല്‍ നിര്‍മ്മാണം, കൃഷി, നേഴ്സിംഗ് മേഖലകളില്‍ വന്‍ അവസരങ്ങള്‍ തുറന്നിരിക്കുന്നത്. ജപ്പാനിലെ ജനസംഖ്യ ആനുപാതികമായി കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതുമാണ് ജപ്പാനെ തൊഴില്‍ അവസരങ്ങളുടെ നാടാക്കി മാറ്റുന്നത്. 3 ലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ക്കാണ് ജപ്പാന്‍ തൊഴില്‍ അവസരമൊരുക്കുന്നത്. രണ്ടുതരം വിസകളാണ് വിദേശ തൊഴിലാളികള്‍ക്കായി ജപ്പാന്‍ സര്‍ക്കാര്‍ […]

Continue Reading

ലോകം കാത്തിരുന്ന മഹാദൗത്യത്തിന് പരിസമാപ്തി; ദുരന്തമുഖത്ത് പ്രാര്‍ത്ഥനകളുമായി റോയല്‍ സ്‌കൈ ഹോളിഡേയ്‌സ് പ്രതിനിധികൾ

ലോകം ഏക മനസുമായി പ്രാര്‍ത്ഥനയോടെ തള്ളിനീക്കിയ മണിക്കൂറുകള്‍ക്ക് പരിസമാപ്തി. തായ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട 13 പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. സമീപകാലത്തു ലോകം കണ്ട അതീവ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനമാണ് ആര്‍ക്കും ഒരു പോറലുമേല്‍ക്കാതെ 17ാം ദിവസം വിജയത്തിലെത്തിയത്. പ്രളയക്കെടുതികള്‍ സൃഷ്ടിച്ച ആശങ്കകള്‍ അവസാനിക്കുമ്പോള്‍ റോയല്‍ സ്‌കൈ ഹോളിഡൈയ്‌സ് പ്രതിനിധികൾ ദുരന്തമുഖത്ത് എത്തിയിരുന്നു. വിനോദ സഞ്ചാരികളായി തായ്ലാന്റിൽ എത്തുന്ന മലയാളികളിൽ അധികം പേരും എത്തിപ്പെടാത്ത സ്ഥലങ്ങളിലൊന്നാണ് ഫുട്ബോൾ സംഘം അകപ്പെട്ട ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം. പത്തുവര്‍ഷമായി തായ്‌ലാന്‍ഡില്‍ സന്ദര്‍ശനം […]

Continue Reading
kummanam

മാധ്യമങ്ങളുടെ ഇടപെടല്‍ ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യം: കുമ്മനം രാജശേഖരന്‍

  തിരുവന്തപുരം: മാറുന്ന കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ജനാധിപത്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി. പ്രിന്റ് മീഡിയകളുടെ സ്വാധീനങ്ങള്‍ക്കപ്പുറം ഓണ്‍ലൈണ്‍ മാധ്യമങ്ങളും സമൂഹത്തില്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചെലുത്തുന്ന ഇടപെടല്‍ വലുതാണ്. ശബ്ദഭൂമി ചീഫ് എഡിറ്റര്‍ ആര്‍ അജിരാജകുമാറുമായി തിരുവന്തപുരം ഗസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേറ്റ് എഡിറ്റര്‍ ജോസ് പാറേക്കാട്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ജോഷി എം എന്നിവര്‍ മിസോറാം ഗവര്‍ണ്ണറെ സന്ദര്‍ശിച്ചു.

Continue Reading
cherian philip

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ചെറിയാന്‍ ഫിലിപ്പിന് അര്‍ഹതയ്ക്കുള്ള അംഗീകാരം

  തിരുവന്തപുരം: പൊതുപ്രവര്‍ത്തകരായ യുവജനങ്ങള്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ചെറിയാന്‍ ഫിലിപ്പിന്റേത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും ശബ്ദമുയര്‍ത്തി പറയാന്‍ ചെറിയാന് മടിയില്ല. ഒരുകാലത്ത് എ കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മനസു സൂക്ഷിപ്പുകാരനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞനിന്ന നേതാവായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കുറച്ചുകാലം കെ കരുണാകരനൊപ്പവും മുന്നണിപോരാളിയായി നിലകൊണ്ടു. ഇക്കാലങ്ങളിലൊന്നും അവസരവാദ രാഷ്ട്രീയത്തിനും പാര്‍ലിമെന്ററി മോഹനങ്ങള്‍ക്ക് വേണ്ടി ചെറിയാന്‍ ഫിലിപ്പ് തന്റെ നിലപാടുകള്‍ ബലികഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇത്തരം ഉറച്ചനിലപാടുകള്‍ കാരണം കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് […]

Continue Reading

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്: ഹൈക്കോടതിയില്‍ നിന്ന് കാണാതായത് 52 രേഖകള്‍

  കൊച്ചി: മലബാര്‍ സിമന്റ്‌സിലെ അഴിമതികേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് കാണാതായത് 52 രേഖകള്‍.2011 മുതലുള്ള രേഖകളാണ് കാണാതായിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികളുടെ ഭാഗമായുള്ള പകര്‍പ്പുകള്‍, കോടതിയിലെ കംപ്യൂട്ടറിലെ രേഖകള്‍,സിബിഐ അന്വേഷിക്കണമെന്ന ഹരജിയുടെ ഫയലുകള്‍ തുടങ്ങിയവ അടക്കമുള്ള ഫയലുകളാണ് കാണാതായിരിക്കുന്നത്.അതിനിടെ, അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ കോടതിയില്‍ എത്താതിരിക്കാനുള്ള നടപടികള്‍ വരെ പലഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി ഹരജിക്കാര്‍ ആരോപിച്ചു. എന്നാല്‍, കേരള ഹൈക്കോടതിയില്‍ നിന്ന് കേസ് ഫയലുകള്‍ കാണാതാവുന്നത് ഇതാദ്യമല്ല. പാലക്കാട്ടെ 70 ഏക്കര്‍ പാടശേഖരത്തിന്റെ ഉടമസ്ഥാവകാശം […]

Continue Reading

പോലിസില്‍ വയറ്റാട്ടി തസ്തികയെന്ന് കെ മുരളീധരന്‍ നിയമസഭയില്‍

  തിരുവനന്തപുരം: പോലിസില്‍ വയറ്റാട്ടി തസ്തികയെന്ന് കെ മുരളീധരന്‍ നിയമസഭയില്‍. രാജസ്ഥാന്‍കാരനായ ഐപിഎസുകാരന്‍ ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്കായി പോലിസുകാരെ നിയമിച്ചു. രണ്ടുമാസമായി ഇവര്‍ ശമ്പളം വാങ്ങുന്നതു മുഖ്യമന്ത്രി അറിഞ്ഞോയെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി മുരളീധരന്‍ ചോദിച്ചു. അതേസമയം,പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പോലിസിന്റെ പണിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. അച്ചടക്കം എന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യിക്കേണ്ടെന്നും അതീവ ഗൗരവത്തോടെ കണ്ടു നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം […]

Continue Reading
24-News-28

പിണറായി വിജയനെ കൊല്ലും മകളെ ബലാല്‍സംഗം ചെയ്യും; ആര്‍എസ്എസ് പ്രവര്‍ത്തകനായ കൃഷ്ണകുമാര്‍ അറസ്റ്റില്‍

  ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഫെയ്‌സ് ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ പ്രവാസി കൃഷ്ണകുമാര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ലുക്കൗട്ട് നോട്ടീസ് പ്രകാരം വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുഎഇയില്‍  ആയിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.കൊച്ചിയില്‍ നിന്നും പൊലിസ് സംഘം ഡല്‍ഹിയിലെത്തി ഇയാളെ കേരളത്തിലേക്ക് കൊണ്ടുപോവും. താന്‍ ഗള്‍ഫിലെ ജോലി മതിയാക്കി, പഴയ ആയുധങ്ങള്‍ തേച്ചു മിനുക്കാന്‍ പോകുകയാണെന്നും ‘കില്ലിങ്’ ആണ് ലക്ഷ്യമെന്നും പിണറായിയെ കൊല്ലുമെന്നും ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പിന്നീട് മാപ്പ് പറഞ്ഞെങ്കിലും കൃഷ്ണകുമാറിനെ […]

Continue Reading

നിപാ ഭീതി അകലുന്നു: പനി ബാധിതരായി ഇന്നലെ ആരുമെത്തിയില്ല

കോഴിക്കോട്: നിപാ ഭീതി ഒഴിഞ്ഞതിന്റെ സൂചനയായി ഇന്നലെ ആരും പനി ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയില്ല. നിപായുടെ വരവ് സ്ഥിരീകരിച്ചശേഷം ആദ്യമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ അഡ്മിഷന്‍ ഇല്ലാതിരിക്കുന്നത്. കഴിഞ്ഞദിവസം പനിയുമായി എത്തിയ ഏഴുപേര്‍ക്കും വൈറസ് ബാധയില്ല. ഇവര്‍ ഇന്ന്് ആശുപത്രി വിടും. രോഗികളുമായി സമ്പര്‍ക്കമുണ്ടായെന്ന് കരുതുന്ന 2649 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അവസാനമായി നിപാ റിപോര്‍ട്ട് ചെയ്തത് മെയ് 30നാണ്. അന്നുമുതല്‍  21 ദിവസം ജാഗ്രത തുടരാനാണ് തീരുമാനം. കഴിഞ്ഞ എട്ടുദിവസമായി നിപായുടെ സാന്നിധ്യമില്ല. നിപായെ […]

Continue Reading