എറണാകുളത്ത് റസ്റ്ററന്റിൽ അപരിചിതർ തമ്മിൽ തർക്കം; കൊല്ലം സ്വദേശിയെ കുത്തിക്കൊന്നു

എറണാകുളത്ത് ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. കൊല്ലം സ്വദേശി എഡിസണാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും അപരിചിതരാണെന്നു പറയുന്നു. എഡിസണിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതി ടൗൺഹാളിന് സമീപം ലോഡ്ജിൽ താമസിക്കുന്ന മുളവുകാട് സ്വദേശിയാണെന്നും പൊലീസ് പറയുന്നു. കുത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി നഗരത്തിൽ തിരച്ചിൽ തുടരുകയാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എഡിസണെ കഴുത്തിൽ കുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നോർത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന ആനന്ദ് […]

Continue Reading

സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളികളുടെ മാർച്ച്: ബോട്ടുകളുമായെത്തി സമരം, സംഘർഷം

വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ജില്ലയിൽ പലയിടത്തും സംഘർഷം. വിഴിഞ്ഞത്തും പൂന്തുറയിലുമടക്കം വിവിധയിടങ്ങളിലെ ബോട്ടുകൾ കൊണ്ടുവരുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. ബോട്ടുകൾ പിന്നീട് വിട്ടയച്ചു. തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംക്ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത്. തുടർന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ സമരം തിരുവനന്തപുരം നഗരത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. […]

Continue Reading

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അം​ഗവുമാണ് സൂര്യപ്രിയ. ഇന്ന് 11.30നാണ് സംഭവം. സൂര്യപ്രിയയും സുജീഷും തമ്മിൽ ഏതാണ്ട് ആറ് വർഷമായി പരിചയമുണ്ട്. മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ […]

Continue Reading

ഭീമ കൊറേഗാവ് കേസ്: വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസ് പ്രതി കവി വരവരറാവുവിന് സുപ്രീം കോടതി ചിവ വ്യവസ്ഥകളോടെ സ്ഥിരംജാമ്യം അനുവദിച്ചു. പാർക്കിൻസൺ രോ​ഗത്തിന് ചികിത്സയിൽ കഴിയുന്നതിനാൽ ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്. 82കാരനായ ഒരാളെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാൻ പാടില്ല, പാർക്കിൻസൺ രോ​ഗത്തിന്റെ ചികിത്സ എവിടെയാണെന്ന് എൻഐഎയെ അറിയിക്കണം തുടങ്ങിയ ചിവ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ഇലക്ട്രോണിക്സ് തെളിവുകൾ വ്യാജമായി നിർമ്മിച്ചതിന് […]

Continue Reading

വാളയാർ പീഡനകേസ്: സിബിഐയുടെ കുറ്റപത്രം പോക്‌സോ കോടതി തള്ളി

വാളയാർ പീഡന കേസിൽ സിബിഐ യുടെ നിലവിലെ കുറ്റപത്രം തള്ളി പോക്‌സോ കോടതി. പുനരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. പെൺകുട്ടിയുടെ അമ്മ നിൽകിയ ഹർജിയിലാണ് കോടതിയുടെ വിധി.പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തൽ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്‌സോ കോടതിയുടെ ഉത്തരവ്.

Continue Reading

രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ മദ്യ വില്പനശാല; 750 മില്ലി ചാരായത്തിന് ഈടാക്കിയത് 1500 രൂപ: വനിതാ നേതാവും കുടുംബവും പിടിയിൽ

യുവ വനിതാ നേതാവിന്റെ അമ്മയുടെ നേതൃത്വത്തിൽ നടത്തിയിരുന്നത് ബാറിനെ വെല്ലുന്ന സമാന്തര മദ്യ വില്പനശാല. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ പത്ത് ലിറ്റർ ചാരായവുമായി എ.ഐ.വൈ.എഫ് വനിതാ നേതാവും അമ്മയും സഹോദരനും പിടിയിലായി. ഇടപ്പനയം അമ്മു നിവാസിൽ അമ്മു (25), മാതാവ് ബിന്ദു ജനാർദ്ദനൻ (45), സഹോദരൻ അപ്പു (23) എന്നിവരാണ് പിടിയിലായത്. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസും ബോണറ്റും തകർക്കുകയും ചെയ്ത ഇവരെ ഏറെ നേരത്തെ മൽപ്പിടുത്തതിന് ശേഷമാണ് കീഴ്പ്പെടുത്തിയത്. സുസൂരി ബാർ എന്നാണ് […]

Continue Reading

രഹസ്യമൊഴി പൊതുരേഖയല്ല, സ്വപ്നയുടെ മൊഴി സരിതയ്ക്കു നല്‍കാനാവില്ല,ഹര്‍ജി ഹൈക്കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ രഹസ്യ മൊഴിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത പകര്‍പ്പ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. കേസിലെ […]

Continue Reading

‘ആരുടേയും നിയന്ത്രണത്തിലല്ല, പഠിച്ചശേഷമേ ഓർഡിനൻസിൽ ഒപ്പിടു’; ഗവർണർ

വിശദമായി പഠിച്ച ശേഷമേ ഓർഡിനൻസിൽ താൻ ഒപ്പിടു എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമ സഭ ചേർന്നപ്പോൾ എന്തുകൊണ്ട് അത് സഭയിൽ വച്ചില്ല. ഇതൊക്കെ പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.താൻ ആരുടേയും നിയന്ത്രണത്തിലല്ല. തനിക്കെതിരെ വിമർശനമാകാം. എന്നാൽ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഓർഡിനൻസ് അടക്കം […]

Continue Reading

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. എസിപി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധന. രാവിലെ 8 മണി മുതലാണ് റെയിഡ് ആംരഭിച്ചത്. പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ബിജോയ്, എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് […]

Continue Reading

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകണം: മന്ത്രി കൃഷ്ണൻകുട്ടി

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.  3000 ക്യുസെക്‌സ് വരെ വെള്ളം തമിഴ് നാടിന് കൊണ്ടുപോകാവുന്നതാണ്. നിലവിൽ 2144 ക്യു സെക്‌സ് വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇത് ഉയർത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും  ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മഴ ശക്തമായതോടെ അണക്കെട്ടുകൾ തുറന്നതിനാൽ ഇടുക്കിയിൽ മാത്രം വൈദ്യുതി വകുപ്പിന് 25 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രി കൃഷ്ണൻ കുട്ടി അറിയിച്ചു. മഴ ശമിച്ചിട്ടും […]

Continue Reading