ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇതിനകം അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 10) ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി. അതേസമയം, കേരളത്തില്‍ ഇന്ന് മുതല്‍ ആഗസ്റ്റ് 11 വരെ […]

Continue Reading

‘റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് മന്ത്രി പറയുന്നത്, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍

‘റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് മന്ത്രി പറയുന്നത്, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ സംസ്ഥാനത്തെ റോഡുകളിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു.ഹൈകോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.എന്നാല്‍ പ്രതിപക്ഷം വിമര്‍ശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്.പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ നടന്നിട്ടില്ല.ഇപ്പോഴും ടെന്‍ഡറുകള്‍ പുരോഗമിക്കുന്നു.പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കുകളാണ് നടക്കുന്നത് റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് […]

Continue Reading

മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേരളീയ സമൂഹത്തിന് ആശങ്കവേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മുന്നറിയിപ്പില്ലാതെ അണണക്കെട്ട തുറന്നു ജലം ഒഴുക്കില്ലെന്നും എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചിരുന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ ജലം തുറന്നുവിടുന്നു എന്ന് […]

Continue Reading

‘എന്‍ഡിഎ ബന്ധം അവസാനിച്ചു’; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നിതീഷ് കുമാര്‍ രാജിക്കത്തു കൈമാറി. എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി രാജിവച്ച ശേഷം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇന്നു രാവിലെ ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് എന്‍ഡിഎ സഖ്യം വിടുന്നതിനുു തീരുമാനമെടുത്തത്. ഇതിനൊപ്പം സമാന്തരമായി ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ നടന്നു. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ സഖ്യത്തിനു വഴിയൊരുങ്ങിയത്. ബിഹാര്‍ രാഷ്ട്രീയത്തില്‍ […]

Continue Reading

ബാലഗോകുലം വിവാദം: ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ

ബാലഗോകുലം വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ. ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പരുപാടി ഉദ്ഘാടനം ചെയ്തു. പി.ആർ.ഡിയും മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗവും സംയുക്തമായാണ് ചടങ്ങ് നടത്തിയത്. മറ്റൊരു അടിയന്തര മീറ്റിംഗ് ഉള്ളതുകൊണ്ടാണ് ബീന ഫിലിപ്പ് പങ്കെടുക്കാത്തതെന്ന് തോട്ടത്തിൽ രവീന്ദ്രൻ വിശദീകരിച്ചു. അസൗകര്യം തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു എന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ബാലഗോകുലം പരിപാടിയിൽ […]

Continue Reading

മോന്‍സനില്‍ നിന്ന് പണം വാങ്ങിയത് കടമായി; പട്രോളിങ് ബുക്ക് വീട്ടില്‍ വച്ചത് സ്വാഭാവികം; ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി തെളിവില്ലെന്ന് ക്രൈബ്രാഞ്ച്. ഐജി ജി ലക്ഷ്മണയടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്ന് കാണിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സനുമായി ബന്ധമുള്ള ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ച തെളിവുകള്‍ ഡിജിപിക്ക് നല്‍കിയതായും […]

Continue Reading

മോൻസ് മാവിങ്കൽ കേസ്; ഐജി ലക്ഷമണയുടെ സസ്‌പെൻഷൻ 90 ദിവസം കൂടി നീട്ടി

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ നടപടി നേരിടുന്ന ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ വീണ്ടും നീട്ടി. 90 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേർന്നാണ് സസ്‌പെൻഷൻ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു കഴിഞ്ഞ 9 മാസത്തിലേറെയായി ഐ.ജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണ സസ്‌പെൻഷനിലാണ്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്‌പെൻഷൻ വീണ്ടും നീട്ടാൻ തീരുമാനിച്ചത്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള […]

Continue Reading

ബംഗാൾ ഉൾകടലിൽ ന്യൂനമർദം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ ഓഗസ്റ്റ് 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ  ശക്തികൂടിയ ന്യൂനമർദ്ദം  ഒഡിഷ തീരത്തിനും മുകളിലായി നിലനിൽക്കുന്നു. അടുത്ത 12  മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി  ഒഡിഷ – ഛത്തിസ്ഗർ മേഖലയിലുടെ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതായും  കേന്ദ്ര […]

Continue Reading

ബഫർസോൺ പുതിയ ഉത്തരവിറക്കുന്നതിൽ ആശയക്കുഴപ്പം

ബഫർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ കടുത്ത ആശയക്കുഴപ്പം. 2019 ലെ ഉത്തരവ് റദ്ദാക്കി പുതുക്കി ഇറക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയാൽ നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് എ.ജി ഉപദേശം നൽകി. 2019 ലെ ഉത്തരവ് നിലനിർത്തി പുതിയ ഭേദഗതി കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം. അന്തിമ തീരുമാനം വൈകുന്നതിനാൽ സുപ്രീം കോടതിയിൽ തടസ ഹർജി നൽകാനുള്ള നീക്കവും നീളുന്നു. കഴിഞ്ഞ 27 ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് 2019 ലെ ബഫർസോൺ ഉത്തരവ് […]

Continue Reading

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; തടിയമ്പാട് ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി,ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം

അണക്കെട്ടുകള്‍ തുറന്നിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.86 അടിയായി. ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. ഈ സാഹചര്യത്തില്‍ തുറന്നു വെച്ചിട്ടുള്ള ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളവും വൃഷ്ടിപ്രദേശത്തെ ഇടവിട്ടുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലവിതാനം താഴാത്തതിന് കാരണം. അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുതോണിപ്പുഴയിലും, പെരിയാറിലും ജലനിരപ്പ് […]

Continue Reading