ഇർഷാദ് വധ കേസ്: മൂന്ന് പ്രതികൾ കീഴടങ്ങി

പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി. ഷാനവാസ്, ഇർഷാദ്, നിഷ്‌കർ എന്നീ പ്രതികളാണ് കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് സാലിഹിനെ വിദേശത്ത് നിന്നം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാലിഹിനേയും സഹോദരൻ ഷംനാദിനേയും നാട്ടിലെത്തിക്കുന്നതിനായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച പോലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം. അതിനിടെ ഇർഷാദിനെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് മാതാവ് നഫീസ […]

Continue Reading

ഗവണറെ അനുനയിപ്പിക്കാനുളള സർക്കാർ ശ്രമം വിഫലം; ഒറ്റ ദിവസം കൊണ്ട് എല്ലാം ഒപ്പിടാനാകില്ല, ഓർഡിനൻസ് ഭരണം നല്ലതല്ലെന്ന് ഗവർണർ

ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ പതിനൊന്ന് ഓർഡിനൻസുകളുടെ കാലാവധി ഇന്ന് തീരുമ്പോഴും ഒപ്പിടില്ലെന്ന നിലപാടിൽ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം വിഫലമായി. ഇന്ന് ഒപ്പിട്ടില്ലെങ്കിൽ ഈ ഓർഡിനൻസുകൾ അസാധുവാകും. വിശദമായി പരിശോധിക്കാതെ ഓർഡിനൻസ് ഒപ്പിടാൻ സാധിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഓർഡിനൻസിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ സമയം വേണം. ഓർഡിനൻസ് ഭരണം നല്ലതല്ല. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. ഒറ്റ ദിവസം കൊണ്ട് എല്ലാം ഒപ്പ് വയ്ക്കാനാകില്ല. കൃത്യമായ […]

Continue Reading

വിവാദങ്ങൾക്ക് ഒടുവിൽ ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോ ജനറൽ മാനേജറായി ചുമതലയേറ്റു

വിവാദത്തിനിടെ കളക്ടർ കസേര പോയ ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോ ജനറൽ മാനേജറായി ചുമതലയേറ്റു. മാാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദമായിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടർ പദവിയിൽ നിയമിച്ചതിനെതിരെയായിരുന്നു വിവാദം. വിവാദം കനക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എന്നാൽ വിമർശനങ്ങളും വിവാദങ്ങളും ശക്തിയാർജിച്ചതോടെ സർക്കാർ ഉത്തരവ് പിൻവലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ […]

Continue Reading

മങ്കിപോക്‌സ; രോഗലക്ഷണങ്ങളോടെ കണ്ണൂരിൽ ഏഴ് വയസുകാരി ചികിത്സയിൽ

മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ശ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്ത് മങ്കിപോക്സ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. രോഗത്തെ ചെറുക്കുന്നതിനായി ചെയ്യേണ്ടതും ചെയ്യരുതാത്തുമായ കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. രോഗം ബാധിച്ചയാളെ നിർബന്ധമായും ഐസൊലേറ്റ് ചെയ്യണമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. സാനിറ്റൈസറുകളുടെ ഉപയോഗത്തിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്ന കാര്യത്തിലും വിട്ടുവീഴ്ച്ച അരുതെന്നും […]

Continue Reading

നാട് ഒരുമിച്ച് നിൽക്കണം; വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയമ ഭേദഗതി ബില്ലിന് എതിരെ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. ബില്ലിനെതിരെ കാര്യമായ പ്രതിഷേധം ഉയരണം. പൊതുമേഖലയെ സംരക്ഷിക്കാനാണ് സമരം. നാട് ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. സമരം അറ്റകുറ്റപണികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്കാണ് ഇന്ന്. കേരളത്തിലും ആവശ്യസേവനങ്ങൾക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തു. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് […]

Continue Reading

വയനാട് ബാണാസുര ഡാം തുറന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്

ജലനിരപ്പ് ഉയർന്നതോടെ കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ എട്ടിനാണ് ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയത്. നിലവിൽ 774.20 മീറ്ററാണ് ജലനിരപ്പ്. സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളമാകും പുറത്തേക്ക് ഒഴുക്കുക. കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.  ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ […]

Continue Reading

ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും

  ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററില്‍ ജലനിരപ്പ് എത്തിയ സാഹചര്യത്തില്‍ നാളെ രാവിലെ 8 മണിക്ക് അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ജലനിരപ്പ് ഉയരുന്നതിന് മുമ്പ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ സ്വീകരിക്കും.ഡാം തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ […]

Continue Reading

കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമ, വീണാ ജോര്‍ജിന് ഫോണ്‍ അലര്‍ജി;പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും വിമര്‍ശനം. കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന് സംഘടന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.സമ്മേളനത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരൈയും വിമര്‍ശനമുയര്‍ന്നു. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണെന്നും ഒദ്യോഗിക നമ്പറില്‍ വിളിച്ചാല്‍ പോലും എടുക്കില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിക്ക് വകുപ്പില്‍ നിയന്ത്രണമില്ല. മുന്‍ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണാ […]

Continue Reading

ന്യൂന മര്‍ദ്ദം ശക്തിപ്പെട്ടു, വടക്കന്‍ കേരളത്തില്‍ മഴ തുടരും എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായ വടക്കന്‍ കേരളത്തില്‍ മഴ തുടരും. മലയോരമേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന് പുറമേ, തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ […]

Continue Reading

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേത് മുങ്ങിമരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കാലുകളിൽ ഉരഞ്ഞ പാടുകൾ

കോഴിക്കോട് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാലുകളിൽ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം റിപ്പോർട്ട് പൊലീസിന് കൈമാറി. മൃതദേഹത്തിൽ തലയിലും മുഖത്തും മുറിവുകളുണ്ടായിരുന്നെങ്കിലും ഇതേപ്പറ്റി റിപ്പോർട്ടിൽ വ്യക്തതയില്ല. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത തേടി അന്വേഷണ സംഘം ഫൊറൻസിക് സർജനെ നേരിട്ടു കാണും. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. മേപ്പയൂരിൽനിന്ന് കാണാതായ ദീപക്കിന്റെ മൃതദേഹം എന്നു തെറ്റിദ്ധരിച്ച് ഇർഷാദിന്റെ […]

Continue Reading