മന്ത്രിമാര്‍ ഓഫീസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ ചര്‍ച്ചയായെന്ന് കോടിയേരി

തിരുവനന്തപുരം: മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓണ്‍ലൈന്‍ മാത്രം പോരാ. മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണം. മന്ത്രിമാര്‍ നാട്ടിലിറങ്ങി സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മ പാര്‍ട്ടിയല്ലേ ചര്‍ച്ച ചെയ്യുകയെന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വകുപ്പിനെതിരെ വിമര്‍ശനം ഉണ്ടാകാത്ത കാലഘട്ടമുണ്ടായിട്ടുണ്ടോ?. എല്ലാക്കാലത്തും പൊലീസിനെതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും […]

Continue Reading

കെഎസ്ആർടിസി പ്രതിസന്ധി; ശമ്പളം രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ദിവസത്തിൽ കൊടുത്തുതീർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ട്രേഡ് യൂണിയൻ നേതാക്കളുമായി ഈ മാസം 17 ന് ചർച്ച നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. സുശീൽ ഖന്ന റിപ്പോർട്ടിനോട് ട്രേഡ് യൂണിയനുകൾക്ക് കാര്യമായ എതിർപ്പില്ല. പല നിർദ്ദേശങ്ങളും നടപ്പിലാവുന്നുണ്ട്. ശമ്പളക്കാര്യത്തിൽ […]

Continue Reading

‘കുമ്മനടിച്ചത് ഞാനല്ല…മമ്മൂട്ടി ആണ്’; ട്രോളുകള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

അങ്കമാലിയിലെ ടെക്സ്റ്റൈല്‍സ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ട്രോളുകള്‍ക്ക് മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി രംഗത്ത്. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോട് കൂടിയുള്ള കുറിപ്പില്‍ മമ്മൂട്ടിക്ക് അറിയാതെ പറ്റിയ അമളിയാണ് മുകളിലെ ഷോറും ഉദ്ഘാടനം എന്നാണ് എം എല്‍ എ വിശദീകരിച്ചത്. കെട്ടിടത്തിന്റെ മൊത്തം ഉദ്ഘാടകന്‍ മമ്മൂട്ടിയായിരുന്നെങ്കിലും മുകളിലെ ഷോറും ഉദ്ഘാടനം എം എല്‍ എയായിരുന്നുവെന്നും എല്‍ദോസ് കുന്നപ്പള്ളി വിശദീകരിച്ചു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തെന്നും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് വാങ്ങുന്നത് പരിഹസിക്കുന്നതിന് […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവം; സിപിഎം പഞ്ചായത്ത് മെമ്പര്‍ അടക്കം മൂന്നു പേര്‍ക്കെതിരെ കേസ്

കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ സിപിഎം പഞ്ചായത്ത് മെമ്പര്‍ അടക്കം മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്‍, സുനില്‍, മിജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം മനുവിന്റെ […]

Continue Reading

മുന്നറിയിപ്പ് ബോർഡ് വയ്ക്കാതെ കുഴിയടയ്ക്കൽ ചോദ്യം ചെയ്ത കാർയാത്രികരെ തിളച്ച ടാറൊഴിച്ചു പൊള്ളിച്ച സംഭവം; എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

മുന്നറിയിപ്പ് ബോർഡ് വയ്ക്കാതെ റോഡിലെ കുഴിയടയ്ക്കുന്നത് ചോദ്യം ചെയ്ത ബന്ധുക്കളായ മൂന്നു കാർയാത്രക്കാരുടെ ദേഹത്തേക്ക് തൊഴിലാളികളിൽ ഒരാൾ തിളച്ച ടാർ ഒഴിച്ച സംഭവത്തിൽ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിളച്ച ടാർ വീണ് സരമായി പൊള്ളലേറ്റ ഇവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിലവന്നൂർ ചെറമ്മേൽവീട്ടിൽ വിനോദ് വർഗീസ് (40), ചെറമ്മേൽ ജോസഫ് വിനു (36), ചെറമ്മേൽ പറമ്പിൽ ആന്റണി ജിജോ(40) എന്നിവർക്കാണ് പൊള്ളലേറ്റത്. […]

Continue Reading

ടോൾ പ്ലാസ ജീവനക്കാരന് മർദ്ദനം, പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികൻ മർദിക്കുകയും കാറിനൊപ്പം പിടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ  പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വർക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം  കാറിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകൻ കൂടിയായ ഷിബു എന്നയാളാണ് പൊലീസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്. ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയാണ് പ്രതി ടോൾ പ്ലാസ് ജീവനക്കാരനായ യുവാവിനെ മർദിച്ചത്. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. ടോൾ […]

Continue Reading

കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം വീടു കയറി ആക്രമിച്ചു

കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വീടു കയറി ആക്രമിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ , ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സിപിഐഎം തൃക്കൊടിത്താനം പഞ്ചായത്ത് മെമ്പർ ബൈജു വിജയനും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. മനുകുമാറിന്റെ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി ഇരുവരെയും കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആറ് പേർക്കെതിരെ […]

Continue Reading

നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തൊടുപുഴ: നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞദിവസം തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം എന്തുകൊണ്ട് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് […]

Continue Reading

വൃക്ക മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം;ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണറിപ്പോര്‍ട്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പിന് കൈമാറി. ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ തുടങ്ങാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ വൈകി. അവയവ മാറ്റ ഏജന്‍സി കോര്‍ഡിനേറ്റര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും വകുപ്പു മേധാവിമാര്‍ക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ […]

Continue Reading

കോട്ടയത്ത് 50 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകൻ അറസ്റ്റിൽ

കോട്ടയം: വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണവും എൺപതിനായിരും രൂപയും കവര്‍ന്ന കേസിൽ വീട്ടുടമയായ വൈദികന്റെ മകൻ അറസ്റ്റിൽ. കൂരോപ്പടയില്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വന്‍ മോഷണം നടന്നത്. വൈദികന്റെ മകൻ ഷൈൻ നൈനാണ് അറസ്റ്റിലായത്. വലിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്വന്തം വീട്ടിൽ നിന്നുതന്നെ മോഷണം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഷൈനിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വീടിനോട് ചേർന്ന് ഷൈനിന് ഒരു കടയുണ്ട്. പണം കടയിൽ […]

Continue Reading