കെ എസ് ആര്‍ ടിസി ശമ്പളം വൈകല്‍: സി എം ഡിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി:കെ എസ് ആര്‍ ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ കടുത്ത പരാമര്‍ശവുമായി ഹൈക്കോടതി.സി എം ഡി ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10 നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ശമ്പളം വിതരണം നീണ്ടാല്‍ സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

Continue Reading

‘ഡൽഹിക്കാരാണ് ജാവോന്ന് പറയണം’; തോമസ് ഐസകിന് പിന്തുണയുമായി സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ

തോമസ് ഐസകിനെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ സജീവമാകുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഇ.ഡിക്കെതിരെയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.പോസ്റ്ററിൽ തോമസ് ഐസകിന്റെ മുഖം ഭീഷ്മ പർവ്വം ചിത്രത്തിലെ മമ്മൂട്ടിയുടേതിന് പകരം വെച്ചപ്പോൾ, ചിത്രത്തിലെ ‘ബോംബേക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണത്തിന് പകരം ‘ഡൽഹിക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണമാണ് പോസ്റ്ററിലുള്ളത്.അതേസമയം, ഇ.ഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തോമസ് ഐസക് ആവർത്തിച്ചു. താൻ ചെയ്തിട്ടുള്ള കുറ്റം എന്താണെന്ന് […]

Continue Reading

പി.കെ.ശ്രീമതിക്കെതിരെ നടത്തിയ ‘കിടുങ്ങാക്ഷിയമ്മ’ പരാമർശം; വ്യക്തിപരമായ അധിക്ഷേപമില്ലെന്ന് വിഡി സതീശൻ

പി.കെ.ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എകെജി സെൻറർ ആക്രമണത്തെക്കുറിച്ചുള്ള ശ്രീമതിയുടെ പരാമർശത്തെയാണ് വിമർശിച്ചത്. പ്രസ്താവനകളിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ പിൻവലിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.   എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പി.കെ.ശ്രീമതിക്കെതിരെ നടത്തിയ ‘കിടുങ്ങാക്ഷിയമ്മ’ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം. സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.’എകെജി സെന്ററിലേക്കുള്ള പടക്കമേറിനു തൊട്ടുപിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങിപ്പോയെന്നും പി.കെ.ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. […]

Continue Reading

‘ആ കുഴി കേരളത്തിലെ കുഴിയേ അല്ല’; പരസ്യ വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പറയുന്നത് തമിഴ്‌നാട്ടിലെ കുഴിയെക്കുറിച്ചാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ ആദ്യ ഷോ യ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ പോസ്റ്റര്‍ വിവാദമായതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. സര്‍ക്കാരിന് എതിരായിട്ടല്ലെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ എടുത്തുകാണിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു. തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സിനിമയില്‍ പറയുന്നത് തമിഴ് നാട്ടില്‍ നടന്ന ഒരു സംഭവമാണ്. കേരളത്തിലെ […]

Continue Reading

ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ദിലീപിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ പ്രതി ദിലീപീന് ഹൈക്കോടതി നോട്ടീസ്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ദിലീപ് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ വാദം. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ആവശ്യം തള്ളിയതെന്നും ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച […]

Continue Reading

‘സ്വത്തു വിവരം തേടുന്നത് എന്ത് അടിസ്ഥാനത്തില്‍? സ്വകാര്യത മാനിക്കണം’; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കിഫ്ബി കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വ്യക്തിവിവരങ്ങള്‍ ചോദിച്ചുകൊണ്ട് നല്‍കിയ സമന്‍സിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി. തോമസ് ഐസക്കിന്റെ സ്വകാര്യത മാനിക്കണമെന്ന് ഇഡിയോട് കോടതി നിര്‍ദേശിച്ചു. സ്വത്തു വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിനെക്കുറിച്ച് പ്രതികരണം അറിയിക്കാന്‍ ഇഡി അഭിഭാഷകന്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഇഡി നല്‍കിയ സമന്‍സ് ചോ്ദ്യം ചെയ്താണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം […]

Continue Reading

തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

പ്രസവിച്ചയുടൻ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. തൊടുപുഴ കരിമണ്ണൂരിൽ വീട്ടിൽവച്ചാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. അമ്മയെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്. മാതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. തൃശൂർ കൊരട്ടി സ്വദേശികളാണ് യുവതി ഉൾപ്പെടെയുള്ളവർ. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭർത്താവിൽനിന്ന് അകന്ന് മാറിത്താമസിക്കുകയായിരുന്നു ഈ യുവതി. ഗൂഡല്ലൂരിലായിരുന്നു ഇവർ താമസിച്ചത്. ഭർത്താവ് പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് യുവതിയെ ഗൂഡല്ലൂരിൽനിന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നു. ഇന്നു […]

Continue Reading

കോട്ടയത്ത് പേവിഷബാധയേറ്റ അതിഥിത്തൊഴിലാളി ആശുപത്രിയിൽ നിന്ന് മുങ്ങി; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്

പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ അർധരാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവയെ (39) കുടമാളൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റി. നായയുടെ കടിയേറ്റ അസം സ്വദേശി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തി. തുടർന്നുള്ള പരിശോധനയിലാണു […]

Continue Reading

നിയമ സഭാ സമ്മേളനം ഗവർണർ അംഗീകരിച്ചു; ഓർഡിനൻസുകൾ തിരിച്ചയച്ചു

അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ നിയമ സഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള സർക്കാർ തീരുമാനത്തോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോജിച്ചു. ഇതേ തുടർന്ന് ഓർഡിനൻസുകൾ രാജ്ഭവൻ സർക്കാരിലേക്ക് തിരിച്ചയച്ചു. ഇനി നിയമ സഭയിൽ ബിൽ പാസാക്കിയാൽ  ഗവർണർ ഒപ്പിടും എന്നാണ് സർക്കാർ പ്രതീക്ഷ. സർക്കാരുമായുള്ള പോരിനിടെ ഡൽഹിയിലായിരുന്ന ഗവർണർ ഇന്നു തലസ്ഥാനത്തു മടങ്ങി എത്തും. ഗവർണറുടെ കടും പിടുത്തത്തെ തുടർന്ന് അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ […]

Continue Reading

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാതയിലെ കുഴിയില്‍ വീണു; എസ്‌ഐയ്ക്ക് പരിക്ക്

ആലപ്പുഴ:  ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് പരിക്ക്. കായംകുളം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ഉദയകുമാറാണ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രണ്ടുമണിക്കൂറുകളോളം നേരം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രി കായംകുളത്താണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ നിന്ന് വീണാണ് ഉദയകുമാറിന് പരിക്കേറ്റത്. വീഴ്ചയില്‍ ബോധരഹിതനായ എസ്‌ഐയെ നാട്ടുകാര്‍ ചേര്‍ന്നാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം നേരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ […]

Continue Reading