തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ആരോപണങ്ങളെ പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതില്‍ ഗൂഡാലോചനയുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഇതിനെ ഏത് രീതിയില്‍ പ്രതിരോധിക്കണമെന്ന ചര്‍ച്ച യോഗത്തിലുണ്ടാകും.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വനിത കമ്മിഷന് അധ്യക്ഷ സ്ഥാനം എംസി ജോസഫൈന് രാജിവച്ചതോടെ അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളും ഇന്നുണ്ടാകും. ബോര്‍ഡ് കോര്പറേഷന് അധ്യക്ഷന്മാര്, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ കാര്യത്തിലും തീരുമാനമുണ്ടാകും.