ജപ്പാനിലേക്ക് പോകാന്‍ ഒരുക്കമാണോ?. നഴ്‌സുമാരെ കാത്തിരിക്കുന്നത് വന്‍ അവസരങ്ങള്‍

Kerala

 

* അഭിമുഖം കൊച്ചിയില്‍ * രജിസ്ട്രേഷന്‍ ഫീസില്ല *ജപ്പാന്‍ പ്രതിനിധികള്‍ നേരിട്ട് ഉദ്യോഗാര്‍ഥികളെ കാണുന്നു

സ്വദേശിവത്ക്കരണവും സാമ്പത്തിക മാന്ദ്യവും അറബി നാടുകളില്‍ നഴ്സിംഗ്, എഞ്ചിനിയറിംഗ് തൊഴില്‍ മേഖകളിലെ പണിയെടുക്കുന്ന ആയിരക്കണക്കിന് മലയാളികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ ജപ്പാനില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. ജപ്പാനിലെ തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ വിദേശികളെ കൊണ്ടുവരുന്നതിനുള്ള പുതിയ നിയമം ജാപ്പനീസ് പാര്‍ലമെന്റ് അംഗീകരിച്ചതോടെ 2019 ഏപ്രില്‍ മുതല്‍ നിര്‍മ്മാണം, കൃഷി, നേഴ്‌സിംഗ് മേഖലകളില്‍ വന്‍ അവസരങ്ങളാണ് ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് മുന്നില്‍ ജപ്പാന്‍ തുറന്നിരിക്കുന്നത്.

ജപ്പാനിലെ ജനസംഖ്യ ആനുപാതികമായി കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതുമാണ് ജപ്പാനെ തൊഴില്‍ അവസരങ്ങളുടെ ഹബ്ബാക്കി മാറ്റുന്നത്. 3 ലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ക്കാണ് ജപ്പാന്‍ തൊഴില്‍ അവസരമൊരുക്കുന്നത്. ഏപ്രിലില്‍ ജപ്പാലിലേക്ക് നഴ്സുമാരെ റിക്രൂട്ട്മെന്റ് നടത്തുന്നതിനായി ജപ്പാനില്‍ നിന്നുള്ള പ്രതിനിധികള്‍ അടുത്തദിവസങ്ങള്‍ കൊച്ചിയിലെത്തും. രണ്ടരലക്ഷത്തിലധികം രൂപ ശമ്പളം വാഗ്ദാനം നല്‍കുന്ന നഴ്സിംഗ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള കേരളത്തില്‍ ആദ്യത്തെ അഭിമുഖമാണ് വരുന്ന ആഴ്ച കൊച്ചിയില്‍ നടക്കുന്നത്. രണ്ടുതരം വിസകളാണ് വിദേശതൊഴിലാളികള്‍ക്കായി ജപ്പാന്‍ അനുവദിക്കുന്നത്. തൊഴില്‍ നൈപുണ്യം കുറഞ്ഞവരും ജാപ്പനീസ് ഭാഷയില്‍ പ്രാഥമിക ഭാഷാപ്രാവിണ്യം നേടിയവര്‍ക്കുമായുള്ള വിസകളും വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസകളുമാണ് അനുവദിക്കുന്നത്. ആദ്യവിഭാഗത്തിന് അഞ്ചുവര്‍ഷമാണ് ഇപ്പോള്‍ ജപ്പാനില്‍ അനുവദിച്ചിരിക്കുന്ന വിസ കാലാവധി.

രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന വിദഗ്ധതൊഴിലാളികള്‍ക്ക് കുടുംബസമേതം ജപ്പാനില്‍ സ്ഥിരതാമസത്തിനുള്ള സുവര്‍ണാവസരമാണ് ലഭ്യമാകുന്നത്. ജപ്പാനില്‍ അനുയോജ്യമായ ജോലി ലഭിക്കണമെങ്കില്‍ ആദ്യമായി വേണ്ടത് ജാപ്പനീസ് ഭാഷാ പ്രാവീണ്യമാണ്. കുറഞ്ഞത് രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ജാപ്പനീസ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ ജാപ്പനീസ് പ്രതിനിധികള്‍ നടത്തുന്ന അഭിമുഖവും വിസ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 5-6 മാസത്തിനുള്ളില്‍ ഒരാള്‍ക്ക് ജപ്പാനില്‍ ജോലിക്കായി എത്താനാകും. ജപ്പാനില്‍ എത്തിയശേഷം എല്ലാവിഭാഗം വിദേശതൊഴിലാളികളും ഒരു മാസത്തെ ഓറിയന്റേഷന്‍ പ്രോഗ്രാമിലും പങ്കെടുക്കേണ്ടതാണ്.

താഴെപറയുന്ന യോഗ്യതകളാണ് നഴ്സിംഗ് ജോലിക്ക് ആവശ്യമായത്.

* ജപ്പാനിലെ TITP (ടെക്നിക്കല്‍ ഇന്റര്‍നെര്‍നേഷന്‍ ട്രെയിനിങ് പ്രോഗ്രാം).

* വിദ്യാഭ്യാസ യോഗ്യത: നഴ്സിംഗ് ഡിപ്ലോമ, ബി എസ് സി നഴ്സിങ്,

* പ്രായം: 18 – 39

* ജാപ്പനീസ് ഭാഷ പരിശീലന പരിപാടി 3 മാസം (N4 ലെവല്‍).

* ഭാഷാ പരിശീലന പരിപാടിക്ക് ശേഷം അഭിമുഖവും വിസയും നടത്തും. പ്രോസസ്സിംഗ് കാലാവധി 2 മുതല്‍ 3 മാസം വരെ

* ഭാഷാ പരിശീലനം ഉള്‍പ്പെടെ, മൊത്തം സമയം 5 മുതല്‍ 6 മാസം വരെ ആയിരിക്കും. *

* ജപ്പാനിലെത്തിയ ശേഷം എല്ലാ മാസവും ജാപ്പനീസ് ഭാഷ, സംസ്‌കാരം, ട്രാഫിക് നിയമം, ജാപ്പനീസ് നിയമ പരിശീലന പരിപാടി തുടങ്ങിയവയില്‍ പങ്കെടുക്കാം. ഈ സമയത്ത് അവര്‍ ഭക്ഷണം മാത്രം ലഭ്യമാക്കും. ഈ കാലയളവില്‍ ശമ്പളം ഉണ്ടായില്ല.

* പരിശീലന വിസ എന്ന നിലയില്‍, പ്രതിമാസം 80000 മുതല്‍ 120000 രൂപ വരെ പ്രതിമാസം സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഉച്ചഭക്ഷണത്തിനും ടീ ബ്രേക്കുകള്‍ക്കും 8 മുതല്‍ 9 മണിക്കൂര്‍വരെയുള്ള പ്രവൃത്തി സമയമായിരിക്കും, ഉദ്യോഗാര്‍ഥികള്‍ ഓവര്‍ടൈം ചെയ്താല്‍ അധിക അലവന്‍സ് നേടാം.

* TOTAL SERVICE ചാര്‍ജ്:
* INR 2.5 LACS

കൊച്ചിയില്‍ ജപ്പാന്‍ പ്രതിനിധികള്‍ നേരിട്ടെത്തി നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയിലെ അംഗീകൃത ഏജന്‍സിയുടെ പ്രതിനിധിയെ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. 8113908785

Leave a Reply

Your email address will not be published. Required fields are marked *