യുവ എഞ്ചിനിയര്‍മ്മാര്‍ക്ക് സന്തോഷവാര്‍ത്ത. ജപ്പാനില്‍ നിങ്ങളെ കാത്തിരിക്കുന്നത് വന്‍ അവസരങ്ങള്‍

International

 

കേരളത്തില്‍ വിവിധ എഞ്ചിനിയറിംഗ് കോളജുകളില്‍ പഠിച്ചിറങ്ങിയ നൂറുകണക്കിന് മിടുക്കരായ യുവ എഞ്ചിനിയര്‍മ്മാര്‍ക്ക് വന്‍ തൊഴില്‍ അവസരങ്ങളൊരുക്കി ജപ്പാന്‍ സര്‍ക്കാര്‍. ജാവാ, പി എച്ച് പി ഉള്‍പ്പെടെ വിവിധ പ്രോഗ്രാമിംഗ് ലാംഗ്വേജുകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലിയും കുടുംബവിസ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 32 വയസാണ്.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉള്ളവര്‍ക്ക് സ്‌കൈപ്പ് വഴി ജപ്പാനിലെ തൊഴില്‍ ദാതാവുമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്ത്യയില്‍ നിന്നും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിരവധി പേര്‍ക്കാണ് ജപ്പാന്‍ യാത്രക്ക് വഴിതുറക്കുന്നത്. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് അംഗീകൃത ഏജന്‍സികളെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കേരളത്തിലെ അംഗീകൃത ഏജന്‍സി നമ്പര്‍. 8113908785

ജപ്പാനിലെ തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ വിദേശികളെ കൊണ്ടുവരുന്നതിനുള്ള പുതിയ നിയമം ജാപ്പനീസ് പാര്‍ലമെന്റ് അംഗീകരിച്ചതോടെ 2019 ഏപ്രില്‍ മുതല്‍ നിര്‍മ്മാണം, കൃഷി, നേഴ്‌സിംഗ് മേഖലകളില്‍ വന്‍ അവസരങ്ങളാണ് ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് മുന്നില്‍ ജപ്പാന്‍ തുറന്നിരിക്കുന്നത്. ജപ്പാനിലെ ജനസംഖ്യ ആനുപാതികമായി കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതുമാണ് ജപ്പാനെ തൊഴില്‍ അവസരങ്ങളുടെ ഹബ്ബാക്കി മാറ്റുന്നത്.

രണ്ടുതരം വിസകളാണ് വിദേശതൊഴിലാളികള്‍ക്കായി ജപ്പാന്‍ അനുവദിക്കുന്നത്. തൊഴില്‍ നൈപുണ്യം കുറഞ്ഞവരും ജാപ്പനീസ് ഭാഷയില്‍ പ്രാഥമിക ഭാഷാപ്രാവിണ്യം നേടിയവര്‍ക്കുമായുള്ള വിസകളും വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസകളുമാണ് അനുവദിക്കുന്നത്. ആദ്യവിഭാഗത്തിന് അഞ്ചുവര്‍ഷമാണ് ഇപ്പോള്‍ ജപ്പാനില്‍ അനുവദിച്ചിരിക്കുന്ന വിസ കാലാവധി. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന വിദഗ്ധതൊഴിലാളികള്‍ക്ക് കുടുംബസമേതം ജപ്പാനില്‍ സ്ഥിരതാമസത്തിനുള്ള സുവര്‍ണാവസരമാണ് ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *