തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചു സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നാളെ വാഹന പണിമുടക്ക്.
രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയുള്ള പണിമുടക്കില്‍ ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയന് പങ്കെടുക്കും. കെ എസ് ആര് ടി സി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.