ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന്‍; ലക്ഷ്യമിട്ടത് ക്രയോജനിക് പദ്ധതി അട്ടിമറിക്കാനെന്ന് സി.ബി.ഐ
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നു സംശയിക്കുന്നതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിനു പിന്നില്‍ പാകിസ്ഥാന്‍ ആണെന്നു കരുതുന്നതായും സിബിഐ അറിയിച്ചു. വിദേശ ശക്തികള്‍ക്കു വേണ്ടിയാണ് ഐഎസ്ആര്‍ഒയിലെ രണ്ടു ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കിയതെന്ന് സിബിഐയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു പറഞ്ഞു. ഐഎസ്ഐക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നാണ് സംശയിക്കുന്നത്. പാകിസ്ഥാന്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് രാജു കോടതിയെ അറിയിച്ചു. […]
Continue Reading