മോഹന്‍ലാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കൊച്ചി: നടൻ മോഹന്‍ലാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു . അമൃത ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എല്ലാവരും വാക്‌സിനേഷൻ സ്വീകരിക്കണമെന്നും നമുക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണ് കോവിഡ് വാക്‌സിന്‍ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading