ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു

India Latest News

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ബി.എസ് യെദിയൂരപ്പ രാജിവച്ചതോടെ ഇന്നലെ ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിലാണ് ബസവരാജ് ബൊമ്മയെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. 23ാമത് മുഖ്യമന്ത്രിയാണ് ബൊമ്മെ.

ഉത്തര കന്നടയില്‍ നിന്നുള്ള ലിങ്കായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബൊമ്മെ. യദിയൂരപ്പയുടെ വിശ്വസ്തനുമാണ്. മുന്‍ മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മെയുടെ മകനായ ബസവരാജ്, യെദിയരൂപ്പ മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, പാര്‍ലമെന്ററി കാര്യം എന്നിവ കൈകാര്യം ചെയ്തിരുന്നു.

ബസവരാജ് ബൊമ്മെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന സവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഷിഗ്ഗോണില്‍ നിന്നും മൂന്നാം തവണ നിയമസഭയിലെത്തിയാളാണ് ബൊമ്മെ.

പിതാവും മകനും മുഖ്യമ്രന്തിയാകുന്നത് കര്‍ണാടകയില്‍ ഇതാദ്യമല്ല. എച്ച്.ഡി ദേവഗൗഡയും മകന്‍ എച്ച്.ഡി കുമാരസ്വാമിയും മുഖ്യമന്ത്രിയായി കര്‍ണാടകയില്‍ ഭരണം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *