Friday, April 26, 2024

India

രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് ഏപ്രില്‍ 13ന് പരിഗണിക്കും

സൂററ്റ്: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസ് ഏപ്രില്‍ 13 ന് കോടതി പരിഗണിക്കും. പ്രിയങ്കയ്ക്കും മുതിര്‍ന്ന നേതാക്കന്‍മാര്‍ക്കുമൊപ്പമാണ് രാഹുല്‍ കോടതിയിലെത്തിയത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീലും ശിക്ഷയും കുറ്റവും മരവിപ്പാക്കാനുള്ള അപേക്ഷയും നല്‍കി. മോദി എന്നത് സമുദായപ്പേരല്ല, പരാതിക്കാരന്റെ പേര് പ്രസംഗത്തിലില്ല, പരമാവധി ശിക്ഷ നല്‍കിയത് അസാധാരണം തുടങ്ങിയ വാദങ്ങള്‍ രാഹുല്‍ മുന്നോട്ട് വെച്ചു.

International

ബെര്‍ണാഡ് ആര്‍നോള്‍ഡ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, മലയാളികളില്‍ എം.എ യൂസഫലി

ദുബൈ: ലോകത്തിലെ ഏററവും വലിയ സമ്പന്നരുടെ റാങ്കിംഗുമായി ഫോബ്‌സ് ആഗോള പട്ടിക പുറത്തിറങ്ങി. ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയായ ബെര്‍ണാഡ് അര്‍നോള്‍ഡാണ് 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ടെസ്ലയുടെയും സ്പേസ് എക്‌സിന്റെ സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് (180 ബില്യണ്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (114 ബില്യണ്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒമ്പത് മലയാളികളാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്്. എന്നെത്തെയും പോലെ ലുലു […]

ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഇന്ന് ലോക വനദിനം

പ്രീത് തോമസ്‌ കോട്ടയം: ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ഓരോ വനദിനവും. ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് കാടുകള്‍. ഏകദേശം 160 കോടി ജനങ്ങള്‍ ഭക്ഷണം, താമസം, ഊര്‍ജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് ആശങ്കപ്പെടുത്തുന്നതാണ്. ഒരു വര്‍ഷം ശരാശരി ഒരു കോടി ഹെക്ടര്‍ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം […]

Sports

നടക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്, എന്നിട്ടും ടീമിനായി ആർപ്പുവിളിച്ച് പന്ത്; നായകന് മുന്നിൽ ശോകമായി ഡൽഹി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‍മാനും ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റനുമായ ഋഷഭ് പന്ത് 2022 ഡിസംബറിൽ ഉണ്ടായ കാറപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. പരിക്കിൽ നിന്ന് മുക്തനായ പന്ത് ഇപ്പോൾ നടക്കുന്ന ഡൽഹിയുടെ ആദ്യ ഹോം മത്സരത്തിൽ ടീമിന് വേണ്ടി ടീമിനായി പിന്തുണക്കാനാണ് ഔനേഴ്‌സ് ബോക്സിൽ എത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമിന്റെ രണ്ടാം മത്സരത്തിനായാണ് പന്ത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എത്തിയത്. പന്തിന്റെ അഭാവത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ കണ്ടെത്താൻ ഡൽഹി ബുദ്ധിമുട്ടുന്ന […]

ഗംഗയില്‍ താഴത്തങ്ങാടിയുടെ താളം

  പ്രീത് തോമസ്‌   കോട്ടയം: ഗംഗയുടെ ഓളപ്പരപ്പില്‍ ശിക്കാരി വള്ളങ്ങള്‍ നിറയുമ്പോള്‍ താഴത്തങ്ങാടിക്കാര്‍ കാട്ടുന്ന വഴിയിലൂടെ വാരണാസിയില്‍ ജലഘോഷയാത്ര സംഘടിപ്പിക്കാന്‍ താഴത്തങ്ങാടി സംഘം. ജനുവരി 22ന് വാരണാസിയില്‍ നടക്കുന്ന ജലറാലിക്ക് നേതൃത്വം നല്‍കുന്ന താഴത്തങ്ങാടിയില്‍ നിന്നുള്ള ഏഴംഗസംഘം. ഗംഗയിലെ മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ട് തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കുളള ശിക്കാരി മാതൃകയിലുള്ള വള്ളങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറ്റിയിരുന്നു. ഗെയിലിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇത് പൂര്‍ത്തികരിച്ചതിന്റെ ഭാഗമായലി ഈമാസം 22ന് ബോട്ടുകളുടെ റാലി നടത്തും. ഇതിന് നേതൃത്വം നല്‍കാനാണ് താഴത്തങ്ങാടയില്‍ നിന്നുള്ള […]

പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം

  പ്രീത് തോമസ് കോട്ടയം: പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം. പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക. വൈകിട്ട് നാലിനാണ് പൂരം. അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ ദേവീക്ഷേത്രം, തളിക്കോട്ട മഹാദേവര്‍ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം […]

Gulf

gulf fruts stall

ഗൾഫിലെ പഴം, പച്ചക്കറി നിരോധനം; കേരളത്തിന്റെ നഷ്​ടം പാകിസ്​താന്​ ലാഭം

ജിദ്ദ: നിപ രോഗബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ ലാഭമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വരുന്ന കുറവ് ഗള്‍ഫില്‍ നികത്താന്‍ തങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍. പാകിസ്താന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് വഹീദ് അഹമദിനെ ഉദ്ധരിച്ച് അറബ് ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. നനിപ വൈറസ് ബാധയുടെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ കുവൈത്താണ് ആദ്യം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചത്. പിന്നാലെ യു.എ.ഇയും […]