വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് വിലക്ക്

India Latest News

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ പ്രതിദിനം മൂന്ന് ലക്ഷം പിന്നിട്ട് കുതിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മേയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം , അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. റിട്ടേണിങ് ഓഫീസറില്‍ നിന്ന് തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ വിജയിച്ച സ്ഥാനാര്‍ഥിയെയോ അവരുടെ പ്രതിനിധിയെയോ അനുഗമിക്കാന്‍ രണ്ടില്‍ കൂടുതല്‍ പേരെ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതെ സമയം രാജ്യത്തെ കോവിഡ് രണ്ടാംതരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് ഉത്തരവാദിത്തം പറയാണമെന്നും കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു .ഇതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തെര . കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *