കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

Kerala

കൊച്ചി: ഇടപ്പള്ളിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഇടപ്പള്ളി സ്വദേശി അമലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് വെട്ടേറ്റ അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാറിലെ തര്‍ക്കത്തിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി പത്തനംതിട്ട സ്വദേശി ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *