കര്‍ഷകരെ പിന്തുണച്ച്‌ വയനാട്ടില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി

Kerala Latest News

കല്‍പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി കല്‍പറ്റയില്‍. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധി മുട്ടുകള്‍ ലോകമെമ്ബാടുമുള്ളവര്‍ കാണുന്നുണ്ട്. പക്ഷേ ഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ല. കര്‍ഷകരുടെ സാഹചര്യങ്ങളെക്കുറിച്ച്‌ പോപ് താരങ്ങള്‍ വരെ പ്രതികരിക്കുന്നു. പക്ഷേ ഇന്ത്യന്‍ സര്‍ക്കാരിന് മാത്രം അതിലൊന്നും താല്‍പര്യമില്ല. ഇന്ത്യയിലെ കാര്‍ഷിക സമ്ബ്രദായങ്ങളെ തകര്‍ക്കാനും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതാനുമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഭാരതമാതാവിന്റേതായിട്ടുള്ളത് കൃഷി മാത്രമാണ്. ബാക്കിയെല്ലാം മറ്റുള്ളവരുടേതാണ്. കുറച്ച്‌ ആളുകള്‍ ആ കാര്‍ഷിക മേഖല കൈക്കലാക്കാന്‍ ശ്രമിക്കുകയാണ്. അതിന അവരെ് സഹായിക്കുന്നവയാണ് കാര്‍ഷിക നിയമങ്ങള്‍-രാഹുല്‍ ഗാന്ധി പറഞ്ഞു.

നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരമാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്. വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്നു കിലോമീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. നൂറിലധികം പ്രവര്‍ത്തകരാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തത്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയായിരുന്നു റാലി നടന്നത്. കെസി വേണുഗോപാല്‍ എം.പിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിയ്ക്കൊപ്പം റാലിയില്‍ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകളുടെ അകമ്ബടിയോടെയായിരുന്നു റാലി.

റാലിയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബഫര്‍ സോണ്‍ അടക്കമുള്ള കാര്യങ്ങളും ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രശ്‌നങ്ങളും അദ്ദേഹം ജനങ്ങളോട് പങ്കുവച്ചു. നാളെ അദ്ദേഹം യുഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *