വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ പ്രതിദിനം മൂന്ന് ലക്ഷം പിന്നിട്ട് കുതിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മേയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം , അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ […]

Continue Reading