ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറിനോട് അടുക്കുകയാണ്. കൊച്ചിയില്‍ പെട്രോള്‍ 100.42 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102.19 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 100.68 രൂപയും ഡീസലിന് 94.71 രൂപയുമാണ് ഇന്നത്തെ വില.

Continue Reading