ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ടത്. ഇത്തവണ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു ചാക്കോ. ഇതാണ് പെട്ടെന്നുള്ള രാജിപ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് സൂചന. കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല, എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമേയുള്ളൂ.
കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് ചാക്കോ. ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്ക് മാറിയെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് ചാക്കോയുടെ ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് കൂടിയാലോചന നടത്തിയില്ലെന്നും ചാക്കോയ്ക്ക് ആക്ഷേപമുണ്ട്.