കുമ്മനം കേരളത്തിന് വേണ്ടി ജീവിക്കുന്ന നേതാവ്: ഡോ. മഹേഷ് ശര്‍മ്മ

തിരുവനന്തപുരം: കേരളത്തിന് വേണ്ടി ജീവിക്കുന്ന നേതാവാണ് കുമ്മനം രാജശേഖരനെന്ന് കേന്ദ്ര ടൂറിസം-വനം-പരിസ്ഥിതി മന്ത്രി ഡോ.മഹേഷ് ശര്‍മ്മ. കുമ്മനം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്നു നാല് ദിവസം ഫോണില്‍ ബന്ധപ്പെടുമായിരുന്നു. ഇത്രയേറെ സത്യസന്ധതയും ലാളിത്യവുമുള്ള ജനകീയനായ നേതാവ് അപൂര്‍വ്വമാണ്. തിരുവനന്തപുരത്തിന്റെ പ്രതിനിധിയാകാന്‍ ഏറ്റവും യോഗ്യനായ നേതാവാണ് കുമ്മനമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്ക് കിട്ടിയ വരദാനമാണ്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭദ്രമായ ഭാവിക്കു വേണ്ടിയാണ്. രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണ് മോദിയുടെ […]

Continue Reading

ദക്ഷിണേന്ത്യ പിടിക്കാന്‍ ബി ജെ പി നീക്കം; വിഷുക്കണി ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയിലേക്ക് ?

  ആര്‍ അജിരാജകുമാര്‍ ന്യൂഡല്‍ഹി: വിഷുക്കണി ദര്‍ശനത്തിന് ശബരിമലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്ന് സൂചന. പമ്പാഗണപതി കോവിലില്‍ ഇരുമുടിക്കെട്ട് മുറുക്കിയ ശേഷം ശബരിമല ദര്‍ശനം നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആലോചിക്കുന്നത്. സംസ്ഥാന ആര്‍ എസ് എസ് നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേരളത്തില്‍ മോദിയുടെ ശബരിമല ദര്‍ശനം ഹൈന്ദവ വിശ്വാസ സമൂഹത്തിനിടെ സൃഷ്ടിച്ചേക്കാവുന്ന അനുകൂല തരംഗത്തിന്റെ വ്യാപ്തി വിശദമാക്കിയതായാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഈമാസം 12 ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി […]

Continue Reading

വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ എത്തില്ല; യെച്ചൂരിയുടെ വിരട്ടലില്‍ മനംമാറ്റവുമായി രാഹുല്‍ ഗാന്ധി

  * കേരള നേതാക്കൾക്ക് ഹൈക്കമാൻഡ് താക്കീത് * രാഹുലിന്റെ മത്സരം അമേഠിയിൽ നിന്ന് ആര്‍ അജിരാജകുമാര്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തില്ല. സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിരട്ടല്‍ ഫലം കണ്ടു. ഇടതുപാര്‍ട്ടികളുടെ അസ്ഥിവാരം തോണ്ടിയുള്ള രാഷ്ട്രീയ നീക്കത്തിന് മുതിര്‍ന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് കനത്തവില നല്‍കേണ്ടിവരുമെന്ന് രാഹുലുമായി വര്‍ഷങ്ങളുടെ സൗഹൃദമുള്ള യെച്ചൂരിയുടെ കര്‍ശന താക്കീതാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ മനംമാറ്റത്തിന് വഴിവെച്ചത്. സിറ്റിംഗ് മണ്ഡലമായ അമേഠിയില്‍ നിന്നും […]

Continue Reading

റിയല്‍ എസ്റ്റേറ്റ് ചതിച്ചു, പാപ്പര്‍ ഹര്‍ജിക്കൊരുങ്ങി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍

  ആര്‍ അജിരാജകുമാര്‍ കൊച്ചി: കേരളത്തില്‍ നൂറുകണക്കിന് ബ്രാഞ്ചുകളുള്ള അഞ്ചോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഈ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ പാപ്പര്‍ ഹര്‍ജി കൊടുക്കാനുള്ള ആലോചനയിലാണ് മാനേജ്മെന്റുകള്‍. നോട്ടുനിരോധനവും, റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യവുമാണ് പെടുന്നനെ സംസ്ഥാനത്ത് കൂണുപോലെ ബ്രാഞ്ചുകള്‍ തുറന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ കടക്കെണിയിലാക്കിയത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശയില്‍ നിന്നും രണ്ടുമുതല്‍ അഞ്ചുശതമാനം വരെ കൂടുതല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് […]

Continue Reading
KANNUR AIR PROT

കണ്ണൂര്‍ വിമാനത്താവളത്തിന് എ ബി വാജ്‌പേയ്‌യുടെ പേര് നിര്‍ദേശിച്ച് ബി ജെ പി രംഗത്ത്

ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരം: ഡിസംബര്‍ 9 ന് കണ്ണൂര്‍ വിമാനത്താവളം രാഷ്ട്രത്തിന് സമര്‍പ്പിക്കാനിരിക്കെ വിമാനത്താവളത്തിന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ്‌യുടെ പേര് നിര്‍ദേശിച്ച് ബി ജെ പി രംഗത്ത്. വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന കണ്ണൂര്‍ സ്വദേശി ഇ കെ നായനാരുടെ പേരിടാനാണ് സി പി എം ആലോചന തുടങ്ങിയത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായി ഉയര്‍ത്തിക്കാട്ടാന്‍ സി പി എം അണിയറയില്‍ നീക്കങ്ങള്‍ തുടങ്ങിയതോടെയാണ് പേര് […]

Continue Reading
devarajan

ശബരിമല വിഷയത്തെ തെരുവിലെത്തിച്ചത് സിപിഎമ്മിന്റെ അപക്വ നിലപാടുകള്‍: ജി.ദേവരാജന്‍

  തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തെ തെരുവിലെത്തിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ച അപക്വമായ നിലപാടുകളാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ഈ വിഷയത്തെ തെരുവുകള്‍ അശാന്തമാകുന്ന നിലയിലേക്ക് എത്തിച്ചിരിക്കയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യുഡിഎഫ് നിലപാടില്‍ ഉറച്ചു നിന്നതും കോടതിയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വിധി പ്രസ്താവ്യത്തില്‍ ഇത് വ്യക്തമായി മനിസ്സിലാക്കാവുന്നതാണ്. വിധി വന്നു കഴിഞ്ഞപ്പോള്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും വ്യത്യസ്ഥ അഭിപ്രായങ്ങളുമായാണ് രംഗത്ത് വന്നത്. ദേവസ്വം […]

Continue Reading
Prof. Manoj Kumar

ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ പൊളിച്ചെഴുതി മലയാളി പ്രൊഫസര്‍

കൊച്ചി: ആധുനിക ശാസ്ത്ര ലോകത്ത് ഞെട്ടലുണ്ടാക്കുന്ന കണ്ടെത്തലുമായി മലയാളി പ്രൊഫസര്‍. അണു തൊട്ട് മനുഷ്യന്‍ വരെയുള്ള പരിണാമം ചാള്‍സ് ഡാര്‍വ്വിന്‍ വിശദീകരിച്ചു കഴിഞ്ഞു. അതിനുശേഷം എന്ത് എന്ന ചോദ്യത്തിത് ഉത്തരമാണ് പുളിങ്കുന്ന് എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകനായ പി. മനോജ് കുമാര്‍ വിശദീകരിക്കുന്നത്. 2014 ല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം യൂണിവേഴ്സിറ്റിയില്‍ നടന്ന 24 സ്വദേശി സയന്‍സ് കോണ്‍ഗ്രസ്സില്‍ ആദ്യമായി ഈ ശാസ്ത്ര പ്രതിഭ പ്രബന്ധമവതരിപ്പിച്ച് ശാസ്ത്രലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ശാസ്ത്രലോകം മനോജ് […]

Continue Reading

കെ പി സി സി പുനസംഘടനയ്ക്ക് പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ് 

ആര്‍ അജിരാജകുമാര്‍ ന്യൂഡല്‍ഹി: കേരളത്തിലെ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തി നടത്തിയ പാര്‍ട്ടി പുനസംഘടനയ്ക്ക് പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയുമായി ഹൈക്കമാന്‍ഡ്. കെ പി സി സി പ്രസിഡന്റായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍  രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചരണ കമ്മറ്റി ചെയര്‍മാന്‍ കെ മുരളീധരന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നീ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ്  ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് രാഹുല്‍ നേതാക്കള്‍ക്ക് കൈമാറിയത്. […]

Continue Reading
junkfood

ജങ്ക് ഫുഡുകളുടെ അമിത ഉപയോഗത്തിനെതിരെ ഭരണകൂടങ്ങള്‍ ഇടപെടുന്നു; സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജങ്ക് ഫുഡുകള്‍ക്ക് വിലക്ക്

  കൊച്ചി: നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ജങ്ക് ഫുഡുകളുടെ അമിത ഉപയോഗത്തിനെതിരെ ഭരണകൂടങ്ങളുടെ ശക്തമായ ഇടപെടല്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും കോളജുകളിലും ജങ്ക് ഫുഡ് നിരോധിക്കാന്‍ യു ജി സി നിര്‍ദേശം നല്‍കി. സി ബി എസ് ഇ സ്‌കൂളുകളില്‍ ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ചതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകളിലെ കോളജ് കാന്റീനുകളിലും ഹോസ്റ്റലുകളിലും നിരോധനം ഏര്‍പ്പെടുന്നത്. കേന്ദ്ര മാവനശേഷി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് കുട്ടികളിലും യുവാക്കളിലും അമിതമായിക്കൊണ്ടിരിക്കുന്ന […]

Continue Reading

അതിരുകടന്ന ന്യൂനപക്ഷ പ്രീണനം കേരളത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനോ? ജന്‍പഥ് 10 ല്‍ കെ പി സി സി പ്രസിഡന്റിനെ തീരുമാനിക്കാനാവാതെ രാഹുലും കൂട്ടരും, ഒടുവിലത്തെ ചര്‍ച്ചകളുടെ പോക്ക് ഇങ്ങനെ

  ആര്‍ അജിരാജകുമാര്‍ ഡല്‍ഹി: കേരളത്തില്‍ പതിനെട്ട് അടവുകള്‍ പയറ്റിയിട്ടും ലക്ഷ്യം കാണാതെ പിന്മാറുന്ന അമിത് ഷായ്ക്കും കൂട്ടര്‍ക്കും മുന്നിലേക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിന് ചിറക് മുളപ്പിക്കാന്‍ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിയും കാരണ ഭൂതരാവുമോ?. കെ പി സി സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാവാതെ നാണംകെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസാന നീക്കങ്ങള്‍ ഒരുപക്ഷേ ഗുണം ചെയ്യുക സംസ്ഥാനത്ത് ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കലിനുള്ള ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ക്ക് ശക്തിപകര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. […]

Continue Reading