തിരക്കുകള്‍ക്ക് അവധി നല്‍കി വാഗമണ്ണിലേക്ക് യാത്രക്കൊരുങ്ങാം.. ആകര്‍ഷകമായ പാക്കേജില്‍ ക്രോസ്സ് ഹില്‍ റിസോര്‍ട്ടില്‍ റൂമുകള്‍ ബുക്ക് ചെയ്യാം

  മൊട്ടകുന്നുകളും പൈന്മരങ്ങളും താഴ്‌വാരങ്ങളും തേയിലത്തോട്ടങ്ങളും എല്ലാമായി എന്നും സഞ്ചാരികളെ കൊതിപ്പിക്കുന്ന ഹില്‍ സ്റ്റേഷന്‍ ആണ് ഇടുക്കി ജില്ലയിലെ വാഗമണ്‍. എറണാകുളത്തു നിന്ന് കഷ്ടിച്ച് രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ വാഗമണ്ണില്‍ എത്തി ചേരാം എന്നത് തന്നെ കൊണ്ട് തന്നെ ഇവിടെ വിദേശ സഞ്ചാരികളുടെയും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും മലിനീകരണങ്ങളില്‍ നിന്നും അകന്ന്, തിരക്കുകളുടെ ലോകത്തു നിന്നും ഒരു ബ്രേക്ക് എടുത്ത്, കണ്ണിനു കുളിര്‍മ നല്‍കുന്ന പ്രകൃതി കാഴ്ചകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ […]

Continue Reading

കെട്ടിട നിര്‍മാണ രംഗത്ത് പരിസ്ഥിതി വിപ്ലവത്തിന് ഗ്രീന്‍സം ഇന്ത്യ

  കൊച്ചി: സ്വന്തമായൊരു വീട് കെട്ടിപ്പൊക്കുക ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. അനുദിനം ചെലവേറിക്കൊണ്ടിരിക്കുന്ന നിര്‍മാണ മേഖലയില്‍ പുതിയൊരു വീട് എങ്ങനെ സാക്ഷാത്കരിക്കുമെന്ന ആശങ്കയാണ് ഓരോ കേരളീയന്റെയും മുന്നിലെ വെല്ലുവിളി. ദിവസേന കുതിച്ചുയരുന്ന സിമന്റ് വിലയും മണല്‍ ക്ഷാമവും കാലാവസ്ഥ വ്യതിയാനവും വെള്ളത്തിന്റെ ഭൗര്‍ലഭ്യവും എല്ലാം ഈ രംഗത്ത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ തികച്ചും പരിസ്ഥിതി സൗഹൃദമായ നിര്‍മാണ രീതികളുമായി കേരളത്തില്‍ ഗ്രീന്‍സം ഇന്ത്യ വലിയ ചുവടുവെപ്പാണ് നടത്തികൊണ്ടിരിക്കുന്നത്. ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ […]

Continue Reading

സോഷ്യല്‍ മീഡിയകളില്‍ സജീവമാകാന്‍ കമ്പനികളും സ്ഥാപനങ്ങളും; വഴികാട്ടാന്‍ ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സ്

ഡിജിറ്റല്‍ യുഗത്തില്‍ പരസ്യമേഖലയിലും മാര്‍ക്കറ്റിംഗിലും ശൈലി മാറ്റത്തിനൊരുങ്ങി സംസ്ഥാനത്തെ പ്രമുഖ കമ്പിനികളും സ്ഥാപനങ്ങളും രംഗത്ത്. പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളില്‍ സ്വാധീനം ശക്തമാക്കി കമ്പിനികളുടെ പ്രോഡക്ടുകളും വിപണതന്ത്രങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മാനേജ്‌മെന്റുകള്‍ പ്ലാനുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വീറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രതിദിനം ഇടപെടല്‍ നടത്തിയുള്ള പുതിയ മാര്‍ക്കറ്റിംഗ് വിപണന തന്ത്രങ്ങളാണ് അണിയറയില്‍ രൂപപ്പെടുന്നത്. ആശുപത്രികള്‍, ടൂര്‍ പാക്കേജ് ഗ്രൂപ്പുകള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍, റീട്ടെയില്‍ ഗ്രൂപ്പുകള്‍ അടക്കമുള്ള വിവിധ വിഭാഗത്തില്‍പെട്ട […]

Continue Reading
Retail_(2)1

ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വ്യവസായം കുതിപ്പിന്റെ പാതയില്‍

  മുംബൈ: രാജ്യത്തെ ഇകോമേഴ്‌സ് റീറ്റെയ്ല്‍ (ഇ-ടെയ്ല്‍) മേഖലയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ് വ്യവസായം ഉയര്‍ന്ന വളര്‍ച്ച നേടുമെന്ന് പഠനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ 36 ശതമാനം വളര്‍ച്ച ഈ മേഖലയില്‍ കൈവരിക്കാനാകുമെന്നാണ് കെപിഎംജി യും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയും (സിഐഐ) ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വിപണിയുടെ ഇന്നത്തെ മൂല്യം 3500 കോടി ഡോളര്‍ ആണ്. പരമ്പരാഗത ലോജിസ്റ്റിക്‌സ് കമ്പനികള്‍, ഇ-ടെയ്ല്‍ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍, ഇ-കോമേഴ്‌സ് കമ്പനികളുടെ ലോജിസ്റ്റിക്‌സ് വിഭാഗം സബ്‌സിഡിയറികള്‍ എന്നിവയാണ് ഈ […]

Continue Reading
food-ss-18-12-14

4 ലക്ഷം തൊഴിലുകൾ വാഗ്ദാനം ചെയ്ത് ഭക്ഷ്യസംസ്കരണ മേഖല

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ നാല് ലക്ഷം തൊഴിലവസരങ്ങൾ ഭക്ഷ്യസംസ്കരണ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ. പതിനഞ്ച് പുതിയ മെഗാ ഫുഡ് പാർക്കുകൾ പ്രവർത്തനം തുടങ്ങുന്നതോടെയാണിത്. ഇത് കൂടാതെ പ്രധാൻ മന്ത്രി കിസാൻ സമ്പാദ യോജന കീഴിലുള്ള 122 പ്രോജെക്ടുകൾക്ക് അംഗീകാരം ലഭിക്കുന്നതോടെ 3.4 ലക്ഷം തൊഴിലുകൾ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടും. കഴിഞ്ഞ നാലു വർഷക്കാലം 3.85 ലക്ഷം തൊഴിലവസരങ്ങലാണ് രാജ്യത്തെ ഫുഡ് പ്രോസസ്സിംഗ് മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്. കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയിൽ ഒരു ബാങ്കിതര […]

Continue Reading
gold price

സ്വർണ വിലയിൽ മാറ്റമില്ല

  കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Continue Reading