നടക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്, എന്നിട്ടും ടീമിനായി ആർപ്പുവിളിച്ച് പന്ത്; നായകന് മുന്നിൽ ശോകമായി ഡൽഹി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‍മാനും ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റനുമായ ഋഷഭ് പന്ത് 2022 ഡിസംബറിൽ ഉണ്ടായ കാറപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. പരിക്കിൽ നിന്ന് മുക്തനായ പന്ത് ഇപ്പോൾ നടക്കുന്ന ഡൽഹിയുടെ ആദ്യ ഹോം മത്സരത്തിൽ ടീമിന് വേണ്ടി ടീമിനായി പിന്തുണക്കാനാണ് ഔനേഴ്‌സ് ബോക്സിൽ എത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമിന്റെ രണ്ടാം മത്സരത്തിനായാണ് പന്ത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എത്തിയത്. പന്തിന്റെ അഭാവത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ കണ്ടെത്താൻ ഡൽഹി ബുദ്ധിമുട്ടുന്ന […]

Continue Reading

ഗംഗയില്‍ താഴത്തങ്ങാടിയുടെ താളം

  പ്രീത് തോമസ്‌   കോട്ടയം: ഗംഗയുടെ ഓളപ്പരപ്പില്‍ ശിക്കാരി വള്ളങ്ങള്‍ നിറയുമ്പോള്‍ താഴത്തങ്ങാടിക്കാര്‍ കാട്ടുന്ന വഴിയിലൂടെ വാരണാസിയില്‍ ജലഘോഷയാത്ര സംഘടിപ്പിക്കാന്‍ താഴത്തങ്ങാടി സംഘം. ജനുവരി 22ന് വാരണാസിയില്‍ നടക്കുന്ന ജലറാലിക്ക് നേതൃത്വം നല്‍കുന്ന താഴത്തങ്ങാടിയില്‍ നിന്നുള്ള ഏഴംഗസംഘം. ഗംഗയിലെ മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ട് തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കുളള ശിക്കാരി മാതൃകയിലുള്ള വള്ളങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറ്റിയിരുന്നു. ഗെയിലിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇത് പൂര്‍ത്തികരിച്ചതിന്റെ ഭാഗമായലി ഈമാസം 22ന് ബോട്ടുകളുടെ റാലി നടത്തും. ഇതിന് നേതൃത്വം നല്‍കാനാണ് താഴത്തങ്ങാടയില്‍ നിന്നുള്ള […]

Continue Reading

പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം

  പ്രീത് തോമസ് കോട്ടയം: പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം. പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക. വൈകിട്ട് നാലിനാണ് പൂരം. അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ ദേവീക്ഷേത്രം, തളിക്കോട്ട മഹാദേവര്‍ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം […]

Continue Reading

നിയമങ്ങള്‍ ലംഘിച്ചു, ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന അവസ്ഥയായി. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഇതോടെ റദ്ദാക്കപ്പെട്ടു. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് […]

Continue Reading

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന്‌ സ്വര്‍ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. 17.3 മീറ്ററാണ് എല്‍ദേസ് ചാടിയത്. വെള്ളി നേടിയ അബൂബക്കല്‍ 17. 2 മീറ്റര്‍ ചാടി. വ്യക്തിഗത ഇനത്തില്‍ ആദ്യമായാണ് ഒരു മലയാളിത്താരം സ്വര്‍ണം നേടുന്നത്. ബോക്സിംഗില്‍ നിതു ഗംഗാസിനും പുരുഷന്മാരുടെ 48-51 കി ഗ്രാം വിഭാഗത്തില്‍ അമിത് പാംഗല്‍ ഇന്ന് സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ മിനിമം വെയ്റ്റ് വിഭാഗത്തിലാണ് നിതു സ്വര്‍ണം നേടിയത്. അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്ഡൊണാള്‍ഡിനെ […]

Continue Reading

കോമൺവെൽത്ത് ഗെയിംസ്; ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ നേട്ടം

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽക്കൊയ്ത്ത്.  65 കിലോ പുരുഷ വിഭാഗത്തിൽ ബജ്‌റഗ് പൂനിയയും 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടി. കാനഡയുടെ ലച്ച്‌ലൻ മക്‌നീലിയെ തോൽപ്പിച്ചാണ് ബജ്‌റംഗ് സ്വർണം ഇടിച്ചിട്ടത്. കാനഡയുടെ അന ഗൊഡീനസിനെയാണ് സാക്ഷി മാലിക്ക് തോൽപ്പിച്ചത്. 2021 ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവായ ബജ്‌റഗ് പൂനിയയുടെ, കോമൺവെൽത്ത് ഗെയിംസിലെ മൂന്നാം മെഡൽ നേട്ടമാണിത്. ഇതിനു മുൻപ് മറ്റൊരു സ്വർണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. ലോക ചാംപ്യൻഷിപ്പിൽ ഒരു […]

Continue Reading

ബോക്‌സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്‌നിലൂടെ ഇന്ത്യക്ക് വെങ്കലം. 64-69 കിലോ വിഭാഗം സെമിയില്‍ പരാജയപ്പെട്ടതോടെ ലവ്ലിനയുടെ പോരാട്ടം വെങ്കലത്തിളക്കത്തില്‍ അവസാനിച്ചു. ലോകചാമ്പ്യന്‍ തുര്‍ക്കിയുടെ ബുസെനാസ് സൂര്‍മെനേലിയാണ് ലവ്ലിനയെ പരാജയപ്പെടുത്തിയത്. മൂന്ന് റൗണ്ടുകളിലും ഇന്ത്യന്‍ താരത്തിനു മേല്‍ വ്യക്തമായ മേല്‍ക്കൈ നേടിയാണ് ബുസെനാസ് ഫൈനല്‍ ടിക്കറ്റ് നേടിയത്. ഒമ്പത് വര്‍ഷത്തിനു ശേഷമാണ് ഒളിമ്പിക്‌സ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യ മെഡല്‍ കണ്ടെത്തുന്നത്. മേരികോമിനു ശേഷം ഇന്ത്യക്കായി മെഡല്‍ നേടുന്ന വനിതാ താരമായി ലവ്ലിന. 2008 ല്‍ വിജേന്ദര്‍ […]

Continue Reading

ഗുസ്തിയില്‍ രവികുമാര്‍ ധാഹിയ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ധാഹിയ ക്വാര്‍ട്ടറില്‍. 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് ധാഹിയയുടെ മുന്നേറ്റം. കൊളംബിയന്‍ താരം ഓസ്‌കാര്‍ അര്‍ബാനോയെ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍: 13-2. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 മീറ്റര്‍ എന്ന യോഗ്യതാ മാര്‍ക്ക് താരം മറികടന്നു. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ […]

Continue Reading

200 മീറ്ററിലും നിരാശ; ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്

ടോക്കിയോ: ഒളിമ്പിക്സ് 200 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്ത്. നാലാം ഹീറ്റ്സില്‍ ഓടിയ ദ്യുതി ചന്ദ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ സെമിഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു. ഹീറ്റ്സില്‍ സീസണിലെ മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മത്സരം പൂര്‍ത്തിയാക്കിയത്. 23.00 സെക്കന്‍ഡാണ് താരത്തിന്റെ ബെസ്റ്റ്. അതിനടുത്തെത്താന്‍ പോലും ദ്യുതിക്ക് സാധിച്ചില്ല. അമേരിക്കയുടെ ഗബ്രിയേല തോമസ് (21.61) ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നമീബിയയുടെ ക്രിസ്റ്റിന […]

Continue Reading

അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യന്‍ താരം അതാനു ദാസ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോല്‍വി. സ്‌കോര്‍ 4-6. ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റില്‍ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിര്‍ണയം അഞ്ചാം സെറ്റിലെത്തി. ഇതില്‍ ജപ്പാന്‍ താരത്തിനായിരുന്നു ജയം. അതേസമയം, ബോക്സിംഗിലും ഇന്ത്യ കനത്ത […]

Continue Reading