സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗൺ; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ. വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാ​ഗമായി രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആവശ്യമേഖലയ്ക്ക് നിയന്ത്രണമില്ല. സംസ്ഥാനത്ത് ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചത്. ഇന്നും നാളേയും സ്വകാര്യബസുകൾ സർവീസ് നടത്തില്ല. കെഎസ്ആർടിസി പരിമിതമായി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പ്രവർത്തിക്കും. ആരാധനാലയങ്ങൾ തുറക്കാം. ആരാധനാലങ്ങളിലേക്ക് പോകുന്നവരെ തടയരുതെന്ന് പൊലീസിന് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. […]

Continue Reading

രാജ്യത്ത് ഇന്നലെ 44,111 പേര്‍ക്ക് കൊവിഡ്; 738 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 44,111 പേര്‍ക്ക്. 57,477 പേര്‍ ഇന്നലെ രോഗമുക്തി നേടി. 738 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,02,362 പേര്‍ക്കാണ്. ഇതില്‍ 2,96,05,779 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,95,533 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,01,050 പേര്‍ കൊവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 34,46,11,291 […]

Continue Reading

എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്തോഷിന്റെ അച്ഛന്‍ സോമനെ പോലീസ് അറസ്റ്റ് ചെയ്തു. മകന്റെ തുടര്‍ച്ചയായുള്ള മര്‍ദനം മൂലമാണ് കൊലപാതകമെന്നാണ് സോമന്‍ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. സോമനും സന്തോഷും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Continue Reading

കൊവിഡ്; ഉന്നതതല അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ടി.പി.ആര്‍ കുറയാത്ത സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ടിപിആര്‍ കുറയാത്തതിനാല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാനുള്ള സാധ്യത കുറവാണെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയന്ത്രണങ്ങള്‍ അടുത്ത ബുധനാഴ്ച വരെ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. കൊവിഡ് മൂന്നാം തരംഗം പരമാവധി തടയുന്നതിനോ നീട്ടിക്കൊണ്ടു പോകാനോ […]

Continue Reading

ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക

ബംഗളൂരു: കൊവിഡിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണം. റെയില്‍ റോഡ് വഴിയും വിമാനത്തിലും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. എന്നാല്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ല.

Continue Reading

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വസ്തുതകള്‍ പുറത്തുവരണമെന്ന് സി.പി.ഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വസ്തുതകള്‍ പുറത്തുവരണമെന്ന് സി.പി.ഐ മുഖപത്രം ജനയുഗം. അറസ്റ്റിലായവര്‍ക്ക് രാഷ്ട്രീയമോ ധാര്‍മ്മകതയ്ക്ക് യോജിക്കാത്തതോ ആയ ബന്ധങ്ങള്‍ ഉണ്ടെങ്കല്‍ അവ പുറത്തുവരണമെന്ന് ജനയുഗം പറയുന്നു. നിലവിലെ വിവാദങ്ങള്‍ വന്‍കിട അധോലോക മാഫിയാ ശക്തികളുടെ വേരറുക്കാന്‍ സാധിക്കുന്ന നടപടികളിലേക്ക് എത്തിക്കില്ല. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലും ഇതാണ് സംഭവിച്ചത്. രാഷ്ട്രീയ നേട്ടവും എതിരാളികള്‍ക്കെതിരായ അപഹാസ അവസരവും പ്രതിചേര്‍ക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചര്‍ച്ച ചെയ്യപ്പെട്ടതോടെ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്ത് നിര്‍ബാധം തുടരുകയും ചെയ്തു. പുതിയ സംഭവത്തിലും […]

Continue Reading

തിരുവനന്തപുരത്ത് ലൈറ്റ് അന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയതു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലൈറ്റ് അന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയതു. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രനാണ് ആത്മഹത്യ ചെയ്തത്. 54 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കോഴിക്കട നടത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന

Continue Reading

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്. കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി […]

Continue Reading

പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. രാജ്യാന്തര അതിര്‍ത്തിക്ക് അടുത്ത് അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 4.25 ഓടെയാണ് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. ഉടന്‍ തന്നെ സൈന്യം ഡ്രോണിന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഇതിന് പിന്നാലെ ഡ്രോണ്‍ അപ്രത്യക്ഷമായതായി സൈന്യം വ്യക്തമാക്കി. പാകിസ്ഥാന്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണാണ് അതിര്‍ത്തിയില്‍ കണ്ടതെന്ന് ബിഎസ്എഫ് അറിയിച്ചു. വീണ്ടും ഡ്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു സൈനികന്‍ […]

Continue Reading

രാജ്യത്ത് ഇന്നലെ 46,617 പേര്‍ക്ക് കൊവിഡ്; 853 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 46,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 59,384 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 46,617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5,09,637 ആണ്. രാജ്യത്ത് 2,95,48,302 പേര്‍ രോഗമുക്തി നേടി. 853 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 4,00,312 ആയി ഉയര്‍ന്നു. […]

Continue Reading