‘എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ എന്ന് ആന്റണി, തലൈവരെ നീങ്കളാ എന്ന് ടൊവിനോ’

ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വന്‍ വിജയമായി മുന്നേറുകയാണ്. 30 കോടിക്കു മേലെയാണ് ചിത്രം വാരിയത്. തല്ലാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതിനാല്‍ മലയാളത്തിലെ പ്രധാന ‘തല്ലുകാരനായ’ ആന്റണി വര്‍ഗീസിന്റെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെടുത്തി വരുന്നത്. ഇപ്പോള്‍ തല്ലുമാലയെ പ്രശംസിച്ചുകൊണ്ട് പെപ്പെ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്ക് ചെറിയ ഉപദേശവുമായാണ് ആന്റണിയുടെ കുറിപ്പ്. ”തല്ലുകൂടി ഹിറ്റടിച്ച് …എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടൊവി […]

Continue Reading

‘താങ്കള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍ തന്നെ, ശ്രീലങ്കയില്‍ വന്നതിനു നന്ദി’ ; മമ്മൂട്ടിയോട് ജയസൂര്യ

സിനിമാ ഷൂട്ടിങ്ങിനായി ശ്രീലങ്കയില്‍ എത്തിയ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയില്‍ വന്നതിനു മമ്മൂട്ടിയോട് ജയസൂര്യ നന്ദി പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. ”മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു. സര്‍, താങ്കള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍ തന്നെ. ശ്രീലങ്കയില്‍ വന്നതിനു നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു’- ജയസൂര്യ […]

Continue Reading

നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി​​​​​​​

അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷത്തിൽ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്.

Continue Reading

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

സിനിമ-സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) തിരുവല്ലയിൽ അന്തരിച്ചു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ഗോപി, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Continue Reading

‘ഐഡന്റിറ്റി’; ഫോറന്‍സിക് ടീം വീണ്ടും ഒന്നിക്കുന്നു,ടൊവിനോയുടെ നായികയായി ഡോണ സെബാസ്റ്റ്യന്‍

ടൊവിനോ തോമസ് പ്രധാന കഥാപാത്രമാക്കി അഖില്‍ പോള്‍,അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് മികച്ച വിജയമായിരുന്നു. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഈ ടീം വീണ്ടും എത്തുകയാണ്. ടൊവിനോ തോമസ് തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അഖില്‍ പോള്‍അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം രാജു മല്ല്യത്ത് ആണ് നിര്‍മിക്കുന്നത്. ഐഡന്റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യന്‍ ആണ് നായികയായി എത്തുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള […]

Continue Reading

‘കണ്ണ് തുറന്നപ്പോള്‍ അവന്‍ എന്റെ ശരീരത്തിന് മുകളില്‍’; പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറിനെതിരെ മീ ടൂ ആരോപണവുമായി നടി

ഓഡിഷനായി വിളിച്ചുവരുത്തിയശേഷം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി നടി. പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിന് എതിരെയാണ് മീടൂ ആരോപണം ഉയര്‍ന്നിരിക്കുന്നത്. വുമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം നടി പങ്കുവച്ചത്. ഈ സംഭവത്തോടെ മലയാളത്തില്‍ അവസരം നോക്കുന്നത് അവസാനിപ്പിച്ചെന്നും തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന നടി പറയുന്നു. സംവിധായകന്‍ ലിജു കൃഷ്ണ പീഡന കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരെയും ആരോപണം […]

Continue Reading

‘വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട്’ ; അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു

‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു .യാഥാര്‍ത്ഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ജോയ് മാത്യുവിനെ കൂടാതെ എഴുത്തുകാരായ ബെന്യാമിനും ശാരദക്കുട്ടി അടക്കമുള്ളവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമ […]

Continue Reading

27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

  27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് […]

Continue Reading

തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്: 200 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തമിഴ് സിനിമാ നിർമാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് റെയ്ഡ്. റെയ്ഡിൽ 200 കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കണക്കിൽപ്പെടാത്ത 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തുവെന്ന് ആദായ നികുതിവകുപ്പ് അറിയിച്ചു. നിർമാതാക്കളായ അൻപുചെഴിയൻ, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജൻ, എസ്.ആർ. പ്രഭു, കെ.ഇ. ജ്ഞാനവേൽരാജ, എസ്. ലക്ഷ്മണകുമാർ എന്നിവരുടെയും ഇവരുമായി ബന്ധമുള്ള വിതരണക്കാരുടെ സ്ഥലങ്ങളിലുമാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. ചെന്നൈ, മധുര, വെല്ലൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സിനിമയിൽനിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ […]

Continue Reading

ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകീട്ടോടെ സംസ്‌കാരം നടക്കും. അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മയാണ് മരണവിവരം അറിയിച്ചത്. ‘മന്‍ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്. സ്ലംഡോഗ് മില്യനര്‍, ബന്ദിത് ക്വീന്‍, സത്യ, ദില്‍സേ, ലഗാന്‍ തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ […]

Continue Reading