പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ മതം മാറണം; ദമ്പതികളെ അപമാനിച്ച് ഉദ്യോഗസ്ഥന്‍

ലക്‌നോ: പാസ്‌പോര്‍ട്ട് പുതുക്കി കിട്ടാന്‍ മതം മാറണമെന്നു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ആരോപണം. ലക്‌നോവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍നിന്ന് ദുരനുഭവമുണ്ടായത്. ബുധനാഴ്ചയാണ് സംഭവം അരങ്ങേറുന്നത്. പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചതായിരുന്നു ദന്പതികള്‍. തന്‍വിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെ പേരുമാറ്റണമെന്നും അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമെന്നും വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനു വിസമ്മതിച്ചതോടെ വികാസ് എല്ലാവരും കാണ്‍കെ തന്‍വിയോടു മോശമായി സംസാരിച്ചു. തുടര്‍ന്ന് ഇയാള്‍ […]

Continue Reading
Mehbooba

കാഷ്മീരിൽ ഗവർണർ ഭരണം; ശിപാർശ രാഷ്ട്രപതി അംഗീകരിച്ചു

  ന്യൂ​ഡ​ൽ​ഹി: പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽനി​ന്നു ബി​ജെ​പി പി​ന്മാ​റിയതിനേത്തുടർന്ന് ഭരണപ്രതിസന്ധി നിലനിൽക്കുന്ന ജമ്മുകാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി​യു​ള്ള ജ​മ്മു കാ​ഷ്മീ​രി​ൽ നി​ല​വി​ലു​ള്ള രാ​ഷ്‌​ട്രീ​യ സ്ഥിതിഗതികൾ വി​ശ​ദീ​ക​രി​ച്ചു ഗ​വ​ർ​ണ​ർ രാ​ഷ്‌​ട്ര​പ​തി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും റി​പ്പോ​ർ​ട്ടു ന​ൽ​കി. ഇതിനു പിന്നാലെ സം​സ്ഥാ​നത്ത് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നുള്ള ശിപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു. പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഭ​​​ര​​​ണം വ​​​രു​​​ന്ന​​​ത്. മ​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഭ​​​ര​​​ണ​​​പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യാൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ […]

Continue Reading
images

ബിജെപിക്കെതിരേ പുതിയ രാഷ്ട്രീയ കൂട്ടായ്മ

  ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും നിസ്സഹകരണത്തിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരംഭിച്ച സമരം പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്കു വഴിയൊരുക്കുന്നു. സമരം ശക്തമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ കക്ഷികള്‍ ആം ആദ്മി സര്‍ക്കാരിനു വേണ്ടി രംഗത്തുവന്നത്. പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ സമരത്തിനും ഡല്‍ഹി സര്‍ക്കാരിനും പിന്തുണ അറിയിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡു, കര്‍ണാടക […]

Continue Reading
MODI

ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി: മോ​ദി ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

  ന്യൂ​ഡ​ൽ​ഹി: എ​സ്‌സി​ഒ​യി​ൽ (ഷാം​ഗ്ഹാ​യി കോ-​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ര​ണ്ട് ദി​വ​സ​മാ​ണ് ഉ​ച്ച​കോ​ടി. പ്രാ​ദേ​ശി​ക​ സു​ര​ക്ഷ, ഭീ​ക​ര​വി​രു​ദ്ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് എ​സ്‌​സി​ഒ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ. എ​ട്ടു​രാ​ജ്യ​ങ്ങ​ൾ​ക്കു പ​ങ്കാ​ളി​ത്ത​മു​ള്ള സ​മി​തി​യി​ൽ ക​ഴി​ഞ്ഞ ​വ​ർ​ഷ​മാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും അം​ഗ​ത്വം നേ​ടി​യ​ത്. ചൈ​ന​യും റ​ഷ്യ​യു​മാ​ണു പ്ര​ധാ​ന​രാ​ജ്യ​ങ്ങ​ൾ. താ​ജി​ക്കി​സ്ഥാ​ൻ, ക​സാ​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ എ​ന്നി​വ​യാ​ണു മ​റ്റ് രാ​ജ്യ​ങ്ങ​ൾ. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജി​ൻ പി​ഗു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ര​ണ്ട് മാ​സം മു​ൻ​പ് മോ​ദി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യി അ​നൗ​പ​ചാ​രി​ക […]

Continue Reading

യുപി ആശുപത്രിയില്‍ വീണ്ടും ദുരന്തം; എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു

  കാണ്‍പൂര്‍: ഗോരഖ്പൂരില്‍ കൂട്ട ശിശുമരണമുണ്ടായതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ആശുപത്രി ദുരന്തം. കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ ഐസിയുവിലെ എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് 24 മണിക്കൂറിനകം അഞ്ച് രോഗികളാണ് മരിച്ചത്. ദിവസങ്ങളായി ഇവിടുത്തെ എ സി തകരാറിലായിരുന്നുവെന്നാണ് റിപോര്‍ട്ട്.ബുധാനാഴ്ച മുതല്‍ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആശുപത്രി അധികൃതരില്‍ ചിലരും വ്യക്തമാക്കിയിട്ടുണ്ട്. എസി ഇല്ലാത്തതിനാല്‍ മുറിയില്‍ വായു കടക്കാന്‍ രോഗികളുടെ ബന്ധുക്കള്‍ ഐസിയുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു. എന്നാല്‍ പുറത്തെ കടുത്ത ചൂട് കാരണം രോഗികള്‍ അവശരാവുകയായിരുന്നു. […]

Continue Reading
modi care

കേന്ദ്ര സർക്കാർ മോദി കെയർ വ്യാപിപ്പിക്കുന്നു

  ന്യൂഡൽഹി: രാജ്യത്തെ 50 കോടി ജനങ്ങൾക്കായി നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച മോദി കെയർ വ്യാപിപ്പിക്കുന്നു.2019ലെ തെരഞ്ഞെടുപ്പിന് മുൻപ് പദ്ധതി വിപുലീകരിക്കും. 50കോടി തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. വയോജന പെൻഷൻ, ആരോഗ്യ ഇൻഷ്വറൻസ്, ഗർഭകാല ആനുകൂല്യങ്ങൾ എന്നിവ നൽകുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്നതിനുള്ള ബെല്ലിന്‍റെ കരട് തയാറായെന്നാണ് സൂചന.

Continue Reading
Modi-and-Niteesh

കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി നിതീഷിന്റെ പുതിയ കാർഷിക ക്ഷേമ​ പദ്ധതി

  പാട്‌ന: മഹാസഖ്യം വിട്ട് എന്‍.ഡി.എയില്‍ ചേര്‍ന്ന നിതീഷ് കുമാര്‍ മുന്നണിയുമായി ഇടയുന്നതായി സൂചനകള്‍. ബിഹാറില്‍ തുടര്‍ച്ചയായി ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയം രുചിച്ചതിനു പിറകെയാണ് സഖ്യത്തില്‍ അസ്വാരസ്യം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നിരസിച്ച നിതീഷ് സംസ്ഥാനത്തിനായി സ്വന്തം പദ്ധതി തയാറാക്കിയിരിക്കുകയാണ്. പ്രീമിയം അടക്കാതെ തന്നെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന തരത്തിലുള്ള പദ്ധതിയാണ് നിതീഷ് തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ‘ബിഹാര്‍ രാജ്യ ഫസല്‍ സഹായത യോജന’ കേന്ദ്ര സര്‍ക്കറിന്റെ ‘പ്രധാന്‍മന്ത്രി ഫസല്‍ ഭീമ […]

Continue Reading
dc-Cover-bsnudco08r3igtj44duecnr7m4-20180520050403.Medi

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്

  ബാംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. ഉച്ചക്ക് 2.12 ന്  രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് 12 ഉം ജെഡിഎസില്‍ നിന്ന് ഒന്‍പതും പേര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, കോണ്‍ഗ്രസും ജെഡിഎസും മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. മന്ത്രി പദവി സംബന്ധിച്ച് ഇരുപക്ഷത്തും തര്‍ക്കം രൂക്ഷമാണ്.മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍  ഇരുപാര്‍ട്ടിയിലേയും പല അംഗങ്ങളും അതൃപ്തി പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് […]

Continue Reading
VIJAY @ thutukudy

നടന്‍വിജയ് തൂത്തൂകുടി സന്ദര്‍ശിച്ചു

  തൂത്തുക്കുടി: സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ നടന്‍ വിജയ് തൂത്തുകുടിലെത്തി.മാധ്യമങ്ങളെ അറിയിക്കാതെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വിജയ് കുടുംബാംഗങ്ങളെ കാണാനെത്തിയത്.വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാലും, നടന്‍ രജനീകാന്തിന്റെ സന്ദര്‍ശനം വിവാദമായ സാഹചര്യത്തിലും കൂടിയാണ് അദ്ദേഹം തന്റെ സന്ദര്‍ശനം  രഹസ്യമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ […]

Continue Reading