തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ. മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ നിർബന്ധിച്ചതായി ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു.
ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും കത്തിൽ പറയുന്നു. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിലാകുമെന്ന് ഭീഷണിപ്പെടുത്തിഎന്നും സന്ദീപ് കത്തിൽ വ്യക്തമാക്കുന്നു. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വേഷിച്ചില്ല. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. ഇഡി ഉദ്യോഗസ്ഥരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും കത്തിൽ പറയുന്നു.