ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി എം.പി രാം സ്വരൂപ് ശര്‍മയെ (62) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഡല്‍ഹി നോര്‍ത്ത് അവന്യൂവിലെ ശര്‍മയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചേരാനിരുന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവച്ചു. ഹിമാചല്‍ പ്രദേശിലെ മാന്‍ഡി സ്വദേശിയാണ് ശര്‍മ. 2014 ല്‍ ലോക്സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.2019 ല്‍ വീണ്ടും മാന്ഡിയില്നിന്നും എംപിയായി. ഭാര്യക്കും മൂന്നു മക്കള്‍ക്കും ഒപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.