‘വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരൻ, സ്ത്രീകള്‍ സൂക്ഷിക്കണം’ രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്; വിവാദം

Kerala Latest News

ഇടുക്കി: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ രാഷ്ട്രീയ വിവാദം. മുൻ കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എം.പിയുമായ. രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ് രംഗത്ത് എത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.

രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഭയക്കണമെന്നുമായിരുന്നു ജോയ്‌സ് പറഞ്ഞത്. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണെന്നും പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ എന്നും, പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും എന്നുമായിരുന്നു ജോയ്‌സിന്റെ പരാമർശം.

ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്‌സ്. സംഭവം ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *