ന്യൂഡൽഹി: എസ്സിഒയിൽ (ഷാംഗ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പുറപ്പെട്ടു. രണ്ട് ദിവസമാണ് ഉച്ചകോടി.
പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് എസ്സിഒയുടെ ലക്ഷ്യങ്ങൾ. എട്ടുരാജ്യങ്ങൾക്കു പങ്കാളിത്തമുള്ള സമിതിയിൽ കഴിഞ്ഞ വർഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വം നേടിയത്. ചൈനയും റഷ്യയുമാണു പ്രധാനരാജ്യങ്ങൾ. താജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയാണു മറ്റ് രാജ്യങ്ങൾ.
ചൈനീസ് പ്രസിഡന്റ് ഷീജിൻ പിഗുമായും മോദി കൂടിക്കാഴ്ച നടത്തും. രണ്ട് മാസം മുൻപ് മോദി ചൈനീസ് പ്രസിഡന്റുമായി അനൗപചാരിക ഉച്ചകോടി നടത്തിയിരുന്നു. ചൈനയിലെ വുഹാനിലായിരുന്നു ഉച്ചകോടി.