KERALA HIGH COURT

സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ പി.പി.ഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു സ്വകാര്യ ആശുപത്രി ഓക്‌സിജന് ഭീമമായ ബില്‍ ഈടാക്കിയതിന്റെ ബില്ലും വായിച്ചു. ഒരു ആശുപത്രി ഓക്‌സിജന്‍ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ഇത് അസാധാരണ സ്ഥിതി വിശേഷമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രി നിരക്കില്‍ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ […]

Continue Reading

ലോക്സഭയില്‍ ജയിച്ചപ്പോള്‍ ആരും ക്രെഡിറ്റ് തന്നില്ല, ഇപ്പോള്‍ അപമാനിച്ച് ഇറക്കി വിടാന്‍ ശ്രമിക്കുന്നു; മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ കുറിച്ചോ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടോ അദ്ദേഹം ഇതുവരെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം ഹൈക്കമാന്റിനെയും സംസ്ഥാന നേതാക്കളെയും ഈ വിഷയങ്ങളിലെ തന്റെ നിലപാട് മുല്ലപ്പള്ളി അറിയിച്ചു കഴിഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്ഥാനത്തും കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏത് നിമിഷവും ഒഴിയാന്‍ തയ്യാറാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞു പോയെന്ന […]

Continue Reading

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം എട്ടു മുതല്‍ 16 വരെ ഒരാഴ്ചത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലം കാണുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവശ്യ സര്‍വീസുകള്‍, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായത്. നിലവിലെ മിനി ലോക്ക്ഡൗണ്‍ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതിയും […]

Continue Reading

രാജ്യത്ത് അതിതീവ്ര വ്യാപനം; 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്ക് കൊവിഡ്, 3,980 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,12,262 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3980 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,72,80,844 ആണ്. മരിച്ചവരുടെ എണ്ണം 23,01,66 ആയി. 35,66,398 പേര്‍ ചികിത്സയിലുണ്ട്. വാക്സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,25,13,339 ആയി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 57,640പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 57,006 […]

Continue Reading

ഇന്ധന വില വീണ്ടും മുകളിലോട്ട്; പെട്രോളിനും ഡീസലിനും വില ഉയര്‍ത്തി

കൊച്ചി: രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഇവിടെ ഡീസലിന് 85.87 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.97 രൂപയും ഡീസല്‍ വില 87.57 രൂപയുമാണ്. കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.

Continue Reading

രാജ്യത്ത് കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും. മരണസംഖ്യയും ഉയരുകയാണ്. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

സംവരണം 50 ശതമാനം കൂടരുത്; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സംവരണം 50 ശതമാനം കടക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ജസ്റ്റീസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സംവരണം പകുതിക്ക് മേല്‍ കൂടരുതെന്ന 1992-ലെ ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. മറാത്ത സംവരണം സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമം നടപ്പിലാക്കിയാല്‍ 65 ശതമാനം സംവരണം വരുമെന്നും കോടതി നിരീക്ഷിച്ചു. 2017 നവംബറിലാണ് തൊഴിലിലും വിദ്യാഭ്യാസ […]

Continue Reading

പ്രതിപക്ഷത്ത് പത്തു കൊല്ലമിരുന്നാലും കോണ്‍ഗ്രസ് നശിക്കില്ല; തിരിച്ചുവരുമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷത്ത് പത്തു കൊല്ലമിരുന്നാല്‍ നശിക്കുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും ശക്തമായി തിരിച്ചുവരുമെന്നും കെ. മുരളീധരന്‍ എം.പി. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്കും സന്തോഷമെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേയും മുരളീധരന്‍ വിമര്‍ശനം നടത്തി. തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. സമുദായ സംഘടനകള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവരെ കല്ലെറിയുന്ന സമീപനമാണ് സിപിഎം വച്ചു പുലര്‍ത്തുന്നത്. ബംഗാളിലെ ഫലമെന്തായെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എസ്ഡിപിഐയെക്കൊണ്ട് സിപിഎം […]

Continue Reading

കുട്ടികളുടെ വാക്‌സിനേഷന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്ന് ശുപാര്‍ശ

കൊച്ചി: എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം മാത്രം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് പുതിയ അധ്യയനവര്‍ഷം ജൂണില്‍ ആരംഭിക്കുമെങ്കിലും ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ ആയിരിക്കും. ഹൈസ്‌കൂള്‍ ക്ളാസുകള്‍ ഈ മാസം അവസാനത്തോടെ ഓണ്‍ലൈനായി ആരംഭിക്കും. ഏകദേശം 33 ലക്ഷം കുട്ടികളാണ് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നത്. വാക്സിന്‍ നല്‍കാതെ കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കുന്നത് രോഗവ്യാപനത്തിന് […]

Continue Reading