സംസ്ഥാനത്ത് ഇന്നു മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായര്‍ വരെയുള്ള ആറു ദിവസം ലോക്ക് ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങളേക്കാള്‍ ഒരു പടികൂടി കടുത്തതാകും നിയന്ത്രണങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്യാവശ്യ കാര്യങ്ങളുണ്ടെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ. സംസ്ഥാനത്തു കനത്ത പോലീസ് നിരീക്ഷണം ഉണ്ടാകും. അടിയന്തര ആവശ്യങ്ങള്‍ക്കു പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ രേഖയോ സത്യവാങ്മൂലമോ കരുതണം. നിയന്ത്രണങ്ങള്‍ ഇങ്ങനെ * അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂ. മെഡിക്കല്‍ സ്റ്റോറുകള്‍, പലചരക്കു കടകള്‍, […]

Continue Reading

നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: കെജി ജോര്‍ജിന്റെ മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേള രഘു. മേള സിനിമയിലൂടെയാണ് കലാരംഗത്ത് സജീവമായത്. മമ്മൂട്ടിക്ക് ഒപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൊക്കമില്ലാത്ത രഘുവും ശ്രദ്ധ നേടിയിരുന്നു. അവസാനമായി അഭിനയിച്ച ചിത്രം മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ദൃശ്യം 2 ആണ്. കമലഹാസന്റെ അപൂര്‍വ സഹോദരങ്ങളിലും അഭിനയിച്ചു. 35ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക് കൊവിഡ്; 3449 മരണം

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. ഇന്നലെ 3,57,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 3449 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,22,408 ആയി ഉയര്‍ന്നു. നിലവില്‍ 34,47,133 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 3,20,289 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,66,13,292 ആയി ഉയര്‍ന്നു. നിലവില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 26011 പേർക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 26011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ […]

Continue Reading

വ്യാഴാഴ്ച വരെ ഇടമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വയനാട്ടിലും, വ്യാഴാഴ്ച വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Continue Reading

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. വാരാന്ത്യ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. നിയന്ത്രണങ്ങള്‍ ഇങ്ങനെ * അത്യാവശ്യമല്ലാതെ യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പോലീസിന് അധികാരം. * ദീര്‍ഘദൂര യാത്ര അത്യാവശ്യമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കാം. * വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല. * പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാസം എന്നിവ […]

Continue Reading

ജമ്മു കശ്‌മീരിൽ സാംബ പ്രദേശത്ത് വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ജമ്മു കശ്‌മീരിലെ സാംബ പ്രദേശത്ത് ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു പാകിസ്ഥാൻ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരിയിലാണ് ജമ്മു കശ്‌മീരിലെ സുന്ദർബാനി സെക്‌ടറിലാണ് അവസാനമായി പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയത്. വെടിവയ്പ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

Continue Reading

കഴക്കൂട്ടത്ത് ബി.ജെ.പി നേതാക്കള്‍ കാലുവാരി; ആരോപണവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കഴിഞ്ഞതോടെ ബി.ജെ.പിയിലെ പോര് വീണ്ടും മുറുകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം. ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം. മണ്ഡലത്തില്‍ ബൂത്ത് തിരിച്ചുള്ള കണക്കെടുപ്പ് ആരംഭിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്ക് രോഗബാധ, 3,417 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ മൂന്നര ലക്ഷം കടന്നു കുതിക്കുന്നു. 24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3417 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 26 ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഇന്നലെ കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസ കണക്കായി. മഹാരാഷ്ട്രയില്‍ 55000ന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. […]

Continue Reading
pinarayi

ചരിത്ര വിജയത്തിന് പിന്നാലെ പിണറായി തലസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി വി.എസ്. ജോയ് സ്വീകരിച്ചു. ഭാര്യക്കും കുടുംബത്തിനുമൊപ്പം മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12ന് ആണ് രാജ്ഭവനിലെത്തി അദ്ദേഹം […]

Continue Reading