കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേയ്ക്ക്; മുന്നറിയിപ്പുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആര്‍.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ രാജ്യം നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കുമെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക നിയന്ത്രണങ്ങള്‍ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാര്‍ച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇതില്‍ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാംതരംഗത്തിനേക്കാള്‍ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

Continue Reading

കേരളം ആശങ്കയുടെ മുള്‍മുനയില്‍; അതിതീവ്ര വകഭേദ വൈറസുകള്‍ 13 ജില്ലകളിലും

തിരുവനന്തപുരം: കേരളം കടന്നുപോകുന്നത് അതീവ ഗുരുതരാവസ്ഥയിലൂടെ. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് കണ്ടെത്തി. മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്തെ കൊവിഡ് രോഗികളില്‍ 40 ശതമാനത്തിലും അതിതീവ്ര വൈറസ് കണ്ടെത്തി. ദക്ഷിണാഫ്രിക്ക, യുകെ, ഇന്ത്യന്‍ വകഭേദങ്ങളെല്ലാം കേരളത്തില്‍ ആഞ്ഞടിച്ചു. ഫെബ്രുവരിയില്‍ കേവലം 3.8 ശതമാനം രോഗികളില്‍ മാത്രമാണ് വകഭേദം വന്ന വൈറസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാസമായ മാര്‍ച്ചില്‍ പിടിവിട്ട അതിവേഗ വ്യാപനമാണ് നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ കേരളത്തില്‍ ഉണ്ടായിരുന്നത് […]

Continue Reading

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി

ചെങ്ങന്നൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. പേരിശേരി ഗ്രേസ് കോട്ടേജില്‍ ജോമോന്‍ (40) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ ജോമോളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വാഹനങ്ങള്‍ കത്തിച്ച നിലയില്‍

കണ്ണൂര്‍: പാനൂര്‍ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പത്താം പ്രതി പി.പി. ജാബിറിന്റെ വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍. വീടിന് പിന്നിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കുകളും പൂര്‍ണമായും കത്തിനശിച്ചു. മുക്കില്‍ പീടികയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ചൊക്ലി പോലീസും ഫയര്‍ സര്‍വീസും ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ജാബിറിനെ പിടികൂടാത്തതില്‍ ലീഗ് പ്രതിഷേധിച്ചിരുന്നു. സിപിഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍.

Continue Reading

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Continue Reading

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ധാരണ. പൂര്‍ണ അടച്ചിടലിനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ എതിര്‍ത്തു. എന്നാല്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാരാന്ത്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാനും യോഗത്തില്‍ തീരുമാനിച്ചു. ഇതോടെ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഉറപ്പായി. സമ്പൂര്‍ണ അടച്ചിടല്‍ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുമെന്നും യോഗം വിലയിരുത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ പ്രതിസന്ധിയിലാകും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗത്തില്‍ […]

Continue Reading

സ്ഥിതി അതീവ ഗുരുതരം; ഓക്‌സിജന്‍ കിട്ടതെ എട്ടു മരണം കൂടി

ഗുരുഗ്രാം: രാജ്യത്ത് പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്ന സംഭവങ്ങള്‍ തുടരുന്നു. ഹരിയാനയിലെ രണ്ടു ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭിക്കാതെ എട്ട് രോഗികള്‍ കൂടി മരണത്തിന് കീഴടങ്ങി. റെവാരിയിലെ വിരാട് ആശുപത്രിയില്‍ നാല് പേരും ഗുരുഗ്രാമിലെ കതൂരിയ ആശുപത്രിയില്‍ നാല് പേരുമാണ് മരിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ഒരു ദിവസത്തെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് നിലവില്‍ 300 സിലിണ്ടറുകള്‍ ആവശ്യമാണെന്നാണ് ആശുപത്രികള്‍ പറയുന്നത്. നൂറിലേറെ കോവിഡ് രോഗികള്‍ രണ്ടു ആശുപത്രികളിലും […]

Continue Reading

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്ലാസ്; വിദ്യാഭ്യാസ സ്ഥാപനം അടച്ചുപൂട്ടി

കൊച്ചി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്ലാസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനം പോലീസ് അടച്ചുപൂട്ടി. സിവില്‍ ഏവിയേഷന്‍ കോഴ്സ് സംബന്ധമായ ക്ലാസുകള്‍ നടത്തുന്ന തേവരയിലെ സ്ഥാപനത്തിനെതിരെയാണ് നടപടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 40 ഓളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഇവിടെ ക്ലാസ് സംഘടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സ്വദേശിയായ സ്ഥാപന ഉടമക്കെതിരെ പോലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തിയാകാതെ സ്ഥാപനം ഇനി തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5,000 രൂപ പിഴയും പോലീസ് ഈടാക്കും. കോഴ്സ് […]

Continue Reading

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു

തിരുവനന്തപുരം:ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു. വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളും മാറ്റി.28-ന് തുടങ്ങുന്ന പരീക്ഷകളാണ് മാറ്റിയത്.കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.മെയ് മാസത്തില്‍ കൊവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാല്‍ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കില്‍ പ്രായോഗിക പരീക്ഷ പൂര്‍ണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാര്‍ക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാര്‍ക്ക് […]

Continue Reading

കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സജീവ കേസുകളുടെ എണ്ണത്തിലും മരണത്തിലും ഭീതിജനകമായ കുതിപ്പു തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,812 പേര്‍ മരണത്തിനു കീഴടങ്ങി. 2,19272 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 15 മടങ്ങ് വര്‍ധനയാണു തുടര്‍ച്ചയായ ഏതാനും ദിവസങ്ങളായി ഉണ്ടാകുന്നത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കടക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ പത്തുലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. […]

Continue Reading