സംസ്ഥാനത്ത് ഇന്ന് 26685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5080 ആയി. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Continue Reading

കളമശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രതിദിനം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുവേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കും. ഐസിയു, ഓക്‌സിജന്‍ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ എഴുപതോളം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ആരോഗ്യമന്ത്രിയുടെയും , […]

Continue Reading

മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ പലയിടത്തും ഒറ്റപ്പെട്ട വേനല്‍ മഴ ലഭിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയാണ് പെയ്യുന്നത്.

Continue Reading

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ അദ്ദേഹം യുഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യ പരിഭ്രാന്തികള്‍ പരത്തുന്നത് ഒഴിവാക്കണം. ഇക്കാര്യം മാധ്യമങ്ങളും സര്‍ക്കാരും ശ്രദ്ധിക്കണം. ജനങ്ങളുടെ സഹകരണത്തോടെയാവണം പ്രതിരോധ നടപടികള്‍. ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ […]

Continue Reading

കൊവിഷീല്‍ഡ് വാക്സിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വില

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഒരു ഡോസിന് 600 രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ നിന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഡോസ് വാക്‌സിന് ഈടാക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനകയും വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന ഈ വില ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരക്കാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഡോസിന് സ്വകാര്യ ആശുപത്രികളില്‍ […]

Continue Reading

ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ശക്തം, കര്‍ശന പരിശോധന

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണില്‍ നിയന്ത്രണങ്ങള്‍ ശക്തം. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രമാണ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസിന് അനുമതിയുണ്ടെങ്കിലും പലതും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും നിരത്തുകളിലും പോലീസിന്റെ കര്‍ശന പരിശോധന തുടരുകയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും ഓര്‍ഡിനറി സര്‍വീസുകളും ചുരുക്കം സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ യാത്രക്കാരുടെ എണ്ണം പൊതുവേ കുറവാണ്. ഓട്ടോ, ടാക്‌സി സര്‍വീസുകളും നിരത്തിലില്ല. അത്യാവശ്യ യാത്ര നടത്തുന്നവര്‍ സ്വകാര്യ വാഹനങ്ങളെയാണ് […]

Continue Reading

കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ 1,000 കോടി രൂപ കണ്ടെത്തേണ്ടിവരും; മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ വാങ്ങാനായി 1,000 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങാന്‍ പണം മുടക്കിയാല്‍ മറ്റ് പല കാര്യങ്ങളും വെട്ടികുറയ്‌ക്കേണ്ടിവരും. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനത്തിന് നല്‍കാന്‍ തയാറാകണം. കോവിഡ് വ്യാപനം വര്‍ധിക്കാനും കൂട്ടമരണങ്ങളുണ്ടാകാനും കാരണം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Continue Reading

തൃശൂര്‍ പൂരത്തിനിടെ ആല്‍മരം പൊട്ടി വീണ് അപകടം; രണ്ട് മരണം

തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരംമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ രമേശ്, രാമചന്ദ്രൻ എന്നിവരാണ് മരണപ്പെട്ടത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉൾപ്പെടെ ഏതാനും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ […]

Continue Reading

തിരുവനന്തപുരത്ത് പത്ത് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. അണ്ടൂര്‍ക്കോണം, പെരുങ്കടവിള, കാരോട്, കൊല്ലയില്‍, അരുവിക്കര, അമ്പൂരി, കാട്ടാക്കട, കുന്നത്തുകാല്‍, ആര്യങ്കോട്, ഉഴമലയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലേക്ക് എത്തിയതോടെയാണ് 10 പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയാറായത്. ഇവിടങ്ങളില്‍ അവശ്യസേവനത്തിനുള്ള കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ. യാത്രാ നിയന്ത്രണവും […]

Continue Reading