ഉമ്മന്‍ചാണ്ടി കൊവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തിയെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. കൊവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം അറിയിച്ചത്. ‘അപ്പ കോവിഡ് നെഗറ്റീവായി വീട്ടില്‍ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’- എന്നാണ് ചാണ്ടി ഉമ്മന്‍ കുറിച്ചിരിക്കുന്നത്. ഈ മാസം എട്ടിനാണ് ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഉമ്മന്‍ചാണ്ടി, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ […]

Continue Reading

തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതല്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതല്‍ ലഭിക്കും. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് രാവിലെ പത്ത് മണി മുതല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്യണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) […]

Continue Reading

തുടര്‍ഭരണം ഉറപ്പ്; 80 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. 80 സീറ്റുകള്‍ നേടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗത്തില്‍ വിലയിരുത്തി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാല്‍ അത് അധികാരത്തിലെത്താന്‍ മാത്രമുള്ള നേട്ടമുണ്ടാക്കാനായില്ലെന്നും യോഗത്തില്‍ വിലയിരുത്തി.

Continue Reading

അമേരിക്കയില്‍ വെയര്‍ ഹൗസില്‍ വെടിവയ്പ്പ്; എട്ടു പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യു.എസിലെ ഫെഡക്‌സ് വെയര്‍ ഹൗസിലുണ്ടായ വെടിവെപ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാത്രി 11 നായിരുന്നു വെടിവെപ്പുണ്ടായത്. ഇന്‍ഡ്യാനപോളിസ് നഗരത്തിലെ എയര്‍പോര്‍ട്ടിനടുത്തുള്ള ഫെഡെക്‌സ് വെയര്‍ ഹൗസിലാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. ഫെഡക്‌സിലെ ജീവനക്കാരനാണോ വെടിവെപ്പിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെയര്‍ ഹൗസില്‍ വെടിവെപ്പുണ്ടായ വിവരം ഫെഡക്സും […]

Continue Reading

സര്‍ക്കാരിന് വന്‍ തിരിച്ചടി; ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി:സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്. കേസിലെ തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട് ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളുടെ മേൽ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആർ. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ […]

Continue Reading

അഭിമന്യു വധം; മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി

കായംകുളം: വള്ളികുന്നത്ത് 15 വയസുകാരന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പോലീസില്‍ കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ജിത്താണ് എറണാകുളം പാലാരിവട്ടത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സജയ് ജിത്ത് ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഇവരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് […]

Continue Reading

സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Continue Reading

പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: പാറശാലയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുഴിഞ്ഞുംവിള സ്വദേശി മീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പാറശാല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Continue Reading

കൊല്ലത്ത് കന്യാസ്ത്രീ കോൺവെന്റിലെ കിണറിൽ മരിച്ച നിലയിൽ

കൊല്ലം:കുരീപ്പുഴ കോൺവെന്റിൽ കന്യാ സ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്. മുറിയിൽ നിന്ന് “ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മാകുറിപ്പിൽ പറയുന്നു. രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറിൽ മൃതദേഹം കണ്ടെത്തിയതും.

Continue Reading

ചികിത്സ തേടുന്നവരില്‍ 90 ശതമാനം ആളുകള്‍ക്കും കൊവിഡ്; ആശങ്ക പ്രകടിപ്പിച്ച് എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹി എയിംസിലെ സ്ഥിതി ഏറെ ഗുരുതരമെന്ന് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സ തേടുന്നവരില്‍ 90% ആളുകള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ പ്രതിദിന മരണസംഖ്യയും വീണ്ടും ആയിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 1,185 പേരാണ് വ്യാഴാഴ്ച […]

Continue Reading