യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ബന്ധുക്കള്‍ ഭര്‍തൃഗൃഹത്തിനു തീയിട്ടു

ജമ്മു: യുവതി ജീവനൊടുക്കിയതിന് പിന്നാലെ സംഘടിച്ചെത്തിയ ബന്ധുക്കള്‍ ഭര്‍തൃഗൃഹത്തിനു തീയിട്ടു. അനന്ത്‌നാഗ് ജില്ലയിലെ മൂമിനാബാദിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടിലാണ് നഫീസ(30) എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍തൃവീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു നഫീസയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിനു തീയിട്ടത്. യുവതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആണെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Continue Reading

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോയോളം സ്വര്‍ണം പിടികൂടി. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഫ്ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Continue Reading

എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി

കൊച്ചി: എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലി അലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപിപ്പിച്ചു. ജനവാസ കേന്ദ്രത്തിന് മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ 8.30നായിരുന്നു സംഭവം. എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോർ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വരുകയായിരുന്നു. പനങ്ങാടുള്ള […]

Continue Reading

രാജ്യം ആശങ്കയില്‍; ഒന്നര ലക്ഷവും കടന്ന് കൊവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 90,584പേര്‍ രോഗമുക്തരായി. 839പേര്‍ മരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. 1,33,58,805 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,20,81,443പേര്‍ രോഗമുക്തരായി. 11,08,087പേരാണ് ചികിത്സയിലുള്ളത്. 1,69,275 പേര്‍ മരിച്ചു. അതേസമയം, വാക്സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാനായി ഇന്നുമുതല്‍ രാജ്യത്ത് നാലുദിവസം ‘വാക്സിന്‍’ […]

Continue Reading

കേരളത്തില്‍ 6194 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം; തിരുവനന്തപുരത്ത് സ്‌റ്റോക്കുള്ളത് 25,000 പേര്‍ക്ക് മാത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിനും ക്ഷാമം അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിന്‍ എത്രയും വേഗം എടുത്തുതീര്‍ക്കണമെന്ന തീരുമാനത്തിന് വിലങ്ങുതടിയാണ് വാക്‌സിന്‍ ക്ഷാമം. രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവശ്യത്തിന് വാക്സിന്‍ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തിരുവനന്തപുരം […]

Continue Reading

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടര്‍ന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്നുള്ള പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി ജില്ലയിലും, ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യത.

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ രേഖപ്പെടുത്തിയത് 74.06 ശതമാനം പോളിംഗ്

തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് 74.06 ശതമാനം വോട്ട്. 2,03,27,893 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. രണ്ട് കോടി 74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 98,58,832 പുരുഷന്മാരും, 1,04,68,936 സ്ത്രീകളും, 115 ട്രാന്‍സ്ജന്‍ഡേഴ്സും വോട്ട് ചെയ്തു. കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 81.52% ശതമാനമാണ് പോളിംഗ്. 61.85 ശതമാനവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. നേരത്തെ 80 വയസ് പിന്നിട്ടവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയിരുന്നു. മൂന്നര ലക്ഷം പേരാണ് ഇത്തരത്തില്‍ പോസ്റ്റല്‍ […]

Continue Reading

കെ.കെ രമയുടെ പോസ്റ്ററിലെ തല വെട്ടിമാറ്റിയ നിലയില്‍

കോഴിക്കോട്: വടകര യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ആര്‍.എം.പി നേതാവുമായ കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍. നെല്യാച്ചേരി ഭാഗത്ത് ഉണ്ടായിരുന്ന പോസ്റ്ററിലെ തല വെട്ടിമാറ്റിയ നിലയിലാണ്. പോസ്റ്ററുകള്‍ നശിപ്പിച്ചതിനെതിരെ ചോമ്പാല പോലീസില്‍ പരാതി നല്‍കുമെന്ന് കെ.കെ രമ പറഞ്ഞു.

Continue Reading

മൻസൂർ വധം; ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്​റ്റിൽ

കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ്​ പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ ഒരാൾകൂടി അറസ്​റ്റിലായി. സി.പി.എം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വ​ദേശി ഒതയോത്ത്​ അനീഷാണ് അറസ്റ്റിലായത്​. കേസുമായി നേരിട്ട്​ ബന്ധമുള്ള അനീഷ്​ സംഭവത്തിന്​ ശേഷം ഒളിവിലായിരുന്നതായി പോലീസ് പറഞ്ഞു. നേരത്തെ, കേസിലെ രണ്ടാം പ്രതിയായ രതീഷിനെ തൂങ്ങി മരിച്ച നിലയി കണ്ടെത്തിയിരുന്ന. സംഭവദിവസം തന്നെ അറസ്റ്റിലായ ഒന്നാം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.അതേസമയം, പ്രതിപ്പട്ടികയിലുളള എല്ല്ലാരും സി.പി.എം നേതാക്കളും പ്രവര്‍ത്തകരാണെന്നാണ് റിപ്പോർട്ട്.

Continue Reading