ബാലുശേരിയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം; കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കോഴിക്കോട്: ബാലുശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഉണ്ണിക്കുളത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറും ആക്രമികള്‍ തകര്‍ത്തു. പ്രദേശത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

Continue Reading

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവർക്കും കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. […]

Continue Reading

അതീവ ജാഗ്രത; രാജ്യത്ത് 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 780 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,30,60,542 ആയി. മരണസംഖ്യ 1,67,642 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,79,608 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 61,899 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 1,19,13,292 ആയി. രാജ്യത്ത് ഇതുവരെ 9,43,34,262 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയതായും കേന്ദ്ര […]

Continue Reading

പിണറായി വിജയന് കൊവിഡ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മകൾ വീണയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മുഖ്യമന്ത്രിയ്ക്ക് രോഗലക്ഷണവും ആരോഗ്യ പ്രശ്നങ്ങളില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊ വിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു.

Continue Reading

കേരളത്തില്‍ 4353 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

കൊവിഡിന്റെ രണ്ടാം തരംഗം; കേരളത്തിന് മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ‘ബാക് ടു ബേസിക്‌സ്’ കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Continue Reading

മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. കേസിലെ പ്രതികള്‍ എല്ലാം ഒളിവിലാണ്. ഇവരെ എത്രയും വേഗം കണ്ടുപിടിക്കാനുളള ശ്രമമാണ് നടക്കുന്നത്. തുടര്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ പാനൂര്‍ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും എസ്പി പറഞ്ഞു. വോട്ടെടുപ്പ് ദിവസം രാത്രി എട്ടോടെയാണ് മന്‍സൂറിനും സഹോദരനും നേരെ […]

Continue Reading

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വര്‍ക്കല നടയറ സ്വദേശി അല്‍ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ അക്വേഷ്യ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ മൃതദേഹം കണ്ട് േെപാലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, അല്‍ സമീറിന് കടബാധ്യതയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Continue Reading

13കാരനായ മകനോടൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ പീഡിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

ലക്‌നൗ: നന്ദ്ഗ്രാം മേഖലയില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഹിന്ദോന്‍ മെട്രൊ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. 13-കാരനായ മകനോടൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു യുവതി. ഇതിനിടെ നാലു പേര്‍ ഇവരെ കാറിലേക്ക് വലിച്ചിടുകയും വാഹനത്തില്‍ വെച്ച് ഒരാള്‍ പീഡിപ്പിക്കുകയുമായിരുന്നു. കേസില്‍ ആസിഫ്, ഷദാബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ നിന്ന് കാറും, പിസ്റ്റളും, വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ശേഷിക്കുന്ന പ്രതികളെ ഉടന്‍ […]

Continue Reading

മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ രണ്ട് ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റൽ പൊലീസ് പിടികൂടിയത്. രണ്ട് പേരെയും കേന്ദ്ര അന്വേഷണ ഏജൻസികളായ ഐബിയും റോയും ചോദ്യം ചെയ്തുവരികയാണ്. അതേസമയം, കൊച്ചി മുനമ്പത്ത് പരിശോധന കർശനമാക്കി. തമിഴ്‌നാട്ടിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്ത് പരിശോധന കർശമാക്കിയത്.

Continue Reading