കനത്ത പോളിംഗ്; പോളിംഗ് ശതമാനം അമ്പത് കടന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം അമ്പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളില്‍ ദൃശ്യമായത്. ഉച്ചയ്ക്ക് ഒന്നോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം (53.55), തൃശൂര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു (52.01). ഇടുക്കിയിലാണ് ഏറ്റവും കുറവ് (42.45).

Continue Reading

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Continue Reading

പത്തനംതിട്ടയില്‍ പിതാവിന്റെ മര്‍ദ്ദനമേറ്റ അഞ്ചു വയസുകാരി മരിച്ചു

കുമ്പഴ: പത്തനംതിട്ടയില്‍ മാര്‍ദ്ധനമേറ്റ അഞ്ചു വയസുകാരി മരിച്ചു. രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുണ്ട്. കുട്ടിയുടെ പിതാവാണ് മര്‍ദിച്ചതെന്നാണ് സൂചന. ഇയാള്‍ ലഹരിക്കടിമയാണെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂര്‍വം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ശ്രദ്ധിക്കേണ്ട പ്രധാന […]

Continue Reading

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച കട്ടൗട്ടാണ് നശിപ്പിച്ചത്. പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിലാണ്. സംഭവത്തില്‍ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

തിരുവനന്തപുരത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം മറ്റൊരു വീടിന്റെ ശൗചാലയത്തില്‍; ദുരൂഹത

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ത്രീയെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് റിപ്പോര്‍ട്ട്. നെട്ടയം പുന്നാംകോണം റോഡില്‍ മാളികയില്‍ അനില (51) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി മുതല്‍ അനിലയെ വീട്ടില്‍ നിന്നു കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ നെട്ടയത്തെ ഇവരുടെ വീടിനു സമീപത്തുള്ള ആളില്ലാതെ ഒഴിഞ്ഞുകിടന്ന മറ്റൊരു വീടിനു പുറകിലത്തെ ശൗചാലയത്തില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം.

Continue Reading

പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ; ചൊവ്വാഴ്ച്ച സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം അവസാനിപ്പിച്ചു, ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും റോഡ്ഷോ അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു ഏറെ ആവേശത്തോടെയാണ് മുന്നണികൾ പ്രചാരണം അവസാനിപ്പിച്ചത്. നാളെ വീടുകൾ സന്ദർശിച്ച് വോട്ടുകൾ ഉറപ്പിക്കുന്ന പ്രവർത്തനമായിരിക്കും സ്ഥാനാർത്ഥികൾ നടത്തുക. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി അവസാനലാപ്പിൽ ആവേശമായി മാറിയത്. നേമത്ത് കെ മുരളീധരന്‍റെ പ്രചാരണത്തിനെത്തിയ രാഹുൽ തലസ്ഥാനത്ത് റോഡ്ഷോയിലൂടെ ആവേശം പകർന്നാണ് മടങ്ങിയത്. ഇടതുപക്ഷത്തിനായി […]

Continue Reading

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

കോട്ടയം:നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആണ് അന്ത്യം. എഴുപത് വയസായിരുന്നു. ദീർഘനാളായി രോഗബാധിതനായിരുന്നു. ഉള്ളടക്കം, കമ്മട്ടിപ്പാടം, പവിത്രം എന്നിവയാണ് പ്രധാന തിരക്കഥകൾ. അൻപതോളം സിനിമകളിൽ അഭിനയിച്ചു. ‘വൺ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. ‘ഇവൻ മേഘരൂപൻ’ സംവിധാനം ചെയ്തു. നാടകരചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. എംജി സ്കൂൾ ഓഫ് ലെറ്റേഴ്‌സിൽ ദീർഘകാലം അധ്യാപകൻ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലും അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് […]

Continue Reading

സ്ഥിതി അതീവഗുരുതരം; രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 7,41,830 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. പുതിയതായി രാജ്യത്ത് 478 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,65,101 ആയി ഉയര്‍ന്നു. 52,847 […]

Continue Reading

അമ്മ ടി.വി ഓഫാക്കി; 19കാരന്‍ തൂങ്ങി മരിച്ചു

മുംബൈ: അമ്മ ടി.വി ഓഫാക്കിയതിനെ തുടര്‍ന്ന് 19കാരന്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞതിന് പിന്നാലെ കുട്ടി ടിവി കാണുകയായിരുന്നു. ഇതിനിടെ അമ്മ ടിവി ഓഫ് ചെയ്തു. അതിന് പിന്നാലെ ബാത്ത് റൂമിലെത്തി 19കാരന്‍ തൂങ്ങിമരിക്കുകയായിരുന്നു. അമ്മയും സഹോദരിയുമാണ് കൗമാരക്കാരനെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading