പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; അഞ്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബംഗളൂര്‍: കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലാന്തബെട്ടുവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. അബ്ദുല്‍ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയിരുന്നു. മേലാന്തബെട്ടു ഗ്രാമ പഞ്ചയാത്ത് ഓഫീസിനു സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. രണ്ടു ബൈക്കുകകളിലായി എത്തിയവര്‍ ഇവരുടെ വാഹനം തടഞ്ഞു. ഇതിനു പിറകെ കാറില്‍ മറ്റൊരു സംഘമെത്തുകയും ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവര്‍ ഇരുമ്പ് ദണ്ഡുകൊണ്ട് […]

Continue Reading

നെയ്യാറ്റിന്‍കരയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവിന് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവിന് പരുക്ക്. സാരമായി പരുക്കേറ്റ ഊരുട്ടുകാല സ്വദേശി സജീവിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദനം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷനിലാണ് സംഭവം.

Continue Reading

രാഹുല്‍ ഗാന്ധി ഞായറാഴ്ച നേമത്ത്; കെ മുരളീധരന് വേണ്ടി വോട്ട് തേടും

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി പിന്‍മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. കെ. മുരളീധരന് വോട്ട് അഭ്യര്‍ഥിച്ചാണ് രാഹുല്‍ എത്തുന്നത്. നേരത്തെ മുരളീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് രാഹുല്‍ എത്തുന്നത്. ശനിയാഴ്ച രാവിലെ കോഴിക്കോട് എത്തുന്ന രാഹുല്‍ ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചാരണ പരിപാടികളുണ്ടാകുക. ഞായറാഴ്ച അഞ്ചിന് പൂജപ്പുരയില്‍ നടക്കുന്ന പ്രചരണയോഗത്തിലാകും മുരളീധരനായി രാഹുല്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി […]

Continue Reading

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി ഉയര്‍ന്നു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണകണക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 44,202 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം […]

Continue Reading

കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂര്‍ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസര്‍ഗോഡ് 184, കോട്ടയം 184, തൃശ്ശൂര്‍ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. […]

Continue Reading

പു​ൽ​വാ​മ​യി​ൽ സൈ​ന്യം മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ​യി​ൽ സൈ​ന്യം മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. മരിച്ച് ര​ണ്ടു പേ​ർ ശ്രീ​ന​ഗ​റി​ൽ വ്യാ​ഴാ​ഴ്ച ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. ഇ​വി​ടെ മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ൽ തീ​വ്ര​വാ​ദി​ക​ൾ ഒ​ളി​ച്ചു​ക​ഴി​യു​ന്ന​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ന്യം ആ​ക്ര​മ​ണം നടത്തിയത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട പോ​ലീ​സു​കാ​ര​ന്‍റെ തോ​ക്കും തീ​വ്ര​വാ​ദി​ക​ൾ ക​വ​ർ​ന്നു.

Continue Reading

കോട്ടയത്ത് കോണ്‍ഗ്രസ് നേതാവിനെ തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് കോണ്‍ഗ്രസ് നേതാവിനെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് ജനറല്‍ സെക്രട്ടറി സാജന്‍ കെ. ജേക്കബിനെയാണ് (44) തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സമീപത്തായി ഒരു പശുവിനെയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ സാജനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വിശദമായ പരിശോധന നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് […]

Continue Reading

ന്യൂനമര്‍ദ്ദം; പോളിംഗ് ദിവസവും മഴയ്ക്ക് സാധ്യത

കൊച്ചി: മധ്യ കേരളത്തില്‍ മഴ ശക്തമാക്കി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം. വ്യാഴാഴ്ച ഉച്ച മുതല്‍ എറണാകുളം, തൃശൂര്‍, ഇടുക്കിയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടു കൂടി ശക്തമായ മഴ പെയ്തു. വോട്ടെടുപ്പു ദിവസം വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. പടിഞ്ഞാറന്‍ കാറ്റിനും ശക്തിയും കൂടി. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി. ഇതോടെ തെക്കന്‍ കേരളത്തില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത തല്‍ക്കാലം ഒഴിവായി. രാജ്യത്തിന്റെ ദക്ഷിണ തീരത്തുനിന്ന് അകലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രുപമെടുത്തിരിക്കുന്ന ന്യൂനമര്‍ദം. എങ്കിലും അതിനുള്ളിലേക്ക് ദൂരെ നിന്നുപോലും കാറ്റിനെ […]

Continue Reading

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; രണ്ടിടത്ത് സമ്മേളനത്തില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലാണ് പ്രധാനമന്ത്രി ആദ്യമെത്തുക. ഉച്ചയ്ക്ക് 1.15നാണ് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സമ്മേളനത്തില്‍ മോദി പങ്കെടുക്കുന്നത്. 2.05ന് കന്യാകുമാരിയിലേക്ക് പോകും. വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അഞ്ചിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. മഹാറാലിക്കുശേഷം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി പ്രത്യേവിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.

Continue Reading

ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി

കണ്ണൂര്‍: ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സി.ഒ.ടി.നസീര്‍. പ്രഖ്യാപിച്ചതല്ലാതെ ബി.ജെ.പിയുടെ പിന്തുണ പ്രചാരണങ്ങളിലൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നസീര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കാസര്‍ഗോട്ട് പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നല്‍കിയിട്ടില്ല. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് നസീര്‍ കൂട്ടിച്ചേര്‍ത്തു. തടിയൂരാന്‍ വേണ്ടിയാണ് ബിജെപി തനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും […]

Continue Reading