സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പി കേരളത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടുമെന്ന് സച്ചിന്‍ പൈലറ്റ്

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ നിന്ന് ബി.ജെ.പി തുടച്ചു നീക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെയും, കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഭിപ്രായ സര്‍വേകള്‍ക്ക് ഭൂരിഭാഗവും തെറ്റിയ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. എത്ര ലൗ ജിഹാദ് കേസ് കേരളത്തില്‍ ബിജെപിക്ക് കണ്ടെത്താനായെന്ന് […]

Continue Reading

ചെന്നിത്തല ഡാറ്റ ചോര്‍ത്തി; ആരോപണവുമായി സി.പി.എം

തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട തെളിവുകള്‍ക്കെതിരേ സി.പി.എം രംഗത്ത്. ചെന്നിത്തല വോട്ടര്‍മാരുടെ ഡാറ്റ ചോര്‍ത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. ഇരട്ടവോട്ട് രേഖകള്‍ പ്രസിദ്ധീകരിച്ചത് സിംഗപ്പൂര്‍ സെര്‍വറില്‍ നിന്നാണ്. ഗൗരവമുള്ള നിയമപ്രശ്‌നമാണ് ഇതില്‍ ഉണ്ടായിരിക്കുന്നതെന്നും എം.എ ബേബി ആരോപിച്ചു.

Continue Reading

കൊ​ച്ചി​ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടോ​ണി ച​മ്മ​ണി​ക്ക് കൊവി​ഡ് സ്ഥിരീകരിച്ചു

പരവൂർ: കൊച്ചി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയായ ടോ​ണി ച​മ്മണി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ്ഥാ​നാ​ർ​ഥി​ക്ക് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പ​രി​ശോ​ധ​ന​യി​ൽ രോഗം സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ക്കുകയുമായിരുന്നു. ടോ​ണി ച​മ്മ​ണി ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഇക്കാര്യം അ​റി​യി​ച്ചത്.

Continue Reading

ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: നന്ദിഗ്രാമിലെ പൂർബ ഭെകുടിയയിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അതേസമയം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഇയാളെ ഭീഷണിപെടുത്തിയിരുന്നതായി കുടുംബം പറയുന്നു.

Continue Reading

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്. കളക്ട്രേറ്റ് വളപ്പില്‍ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കളക്ട്രേറ്റിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് വലിയ കല്ല് ഉപയോഗിച്ച് ഒരാള്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ ചില്ല് ഭാഗികമായും വശത്തേയും ചില്ല് പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ സംഭവസമയം കളക്ടര്‍ കാറിലുണ്ടായിരുന്നില്ല, ഓഫീസിലായിരുന്നു. അക്രമിയെ നടക്കാവ് സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. […]

Continue Reading

കൊവിഡ് കുതിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 72,330 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 72,330 പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. രാജ്യത്ത് 40,382 പേരാണ് രോഗമുക്തി നേടിയത്. 459 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,22,21,665 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,14,74,683 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,84,055 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,62,927 പേര്‍ക്കാണ് ഇതിനോടകം […]

Continue Reading

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, അന്തമാന്‍ കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. എന്നാല്‍ ന്യൂനമര്‍ദ്ദ സ്വാധീനം കേരളത്തെ നേരിട്ട് ബാധിക്കില്ല. അതേ സമയം സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 30 മുതല്‍ 40 കിമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി […]

Continue Reading

കേരളത്തില്‍ 2653 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം അംഗീകരിച്ചു; സുപ്രധാന വിധിയുമായി ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി വിധി. ഇരട്ട വോട്ട് ഉള്ളവര്‍ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം കോടതി അംഗീകരിച്ചു. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാം. കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുപ്രധാന വിധിയാണ് ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇരട്ട വോട്ട് ഉള്ളവരുടെ ഫോട്ടോയും സത്യവാങ്മൂലവും നിര്‍ബന്ധമാണ്. ഇവര്‍ ബൂത്തിലെത്തുമ്പോള്‍ ഇവരുടെ ചിത്രം എടുക്കുകയും ഒരു […]

Continue Reading