കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ നടപടി വേണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ വച്ച് കന്യാസ്ത്രീകള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സംഭവത്തില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 ഓടെയാണ് കന്യാസ്ത്രീകള്‍ പോലീസ് സ്റ്റേഷന്റെ പിടിയിറങ്ങിയത്. രാജ്യത്തിന്റെ പ്രതിഛായയ്ക്കും […]

Continue Reading

പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം നാശം വിതയ്ക്കുമെന്ന് ആന്റണി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം നാശം വിതയ്ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായിയുടെ ഭാവമാറ്റം അക്കര കടക്കാനുള്ള തന്ത്രം മാത്രമാണ്. അഴിമതിയും ധൂര്‍ത്തും അഹങ്കാരവും അഞ്ചു വര്‍ഷ ഭരണത്തിന്റെ മുഖമുദ്രയായി. വിശ്വാസികള്‍ സര്‍ക്കാരിന് മാപ്പ് നല്‍കില്ല. ശബരിമലയില്‍ എത്രമാത്രം തെറ്റ് ഏറ്റുപറഞ്ഞാലും സി.പി.എമ്മിന് തിരിച്ചടി നല്‍കും. രാഷ്ട്രീയ വനവാസമായിരിക്കും സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയാളികളെ രക്ഷിക്കാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ […]

Continue Reading

സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഒഴികെ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണിവരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

അച്ഛന്റെ മടിയിലിരുന്ന ഏഴു വയസുകാരി മ്യാന്‍മര്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

മ്യാന്‍മാര്‍: വീട്ടിനകത്ത് അച്ഛന്റെ മടിയിലിരുന്ന ഏഴു വയസുകാരി മ്യാന്‍മര്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. മ്യാന്‍മറിലെ മണ്ടാലേ നഗരത്തിലെ ചാന്‍ മ്യ താസി എന്ന ചെറുപട്ടണത്തില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പിലാണ് വീട്ടിനകത്തിരുന്ന ഈ പെണ്‍കുട്ടി മരണപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. സായുധസേന തന്റെ പിതാവിനെ വെടിവയ്ക്കാന്‍ ശ്രമിച്ചതാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി പ്രാദേശിക മാധ്യമമായ ”മ്യാന്‍മര്‍ നൗ” വിനോട് അറിയിച്ചു. ആ പട്ടണത്തിലിതുവരെയുണ്ടായ അക്രമത്തില്‍ 2 പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ”സേവ് ദി ചില്‍ഡ്രന്‍” ചാരിറ്റി സംഘടനയുടെ കണക്കുകളനുസരിച്ച് സൈന്യത്തിന്റെ […]

Continue Reading

തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി .ആര്യനാടാണ് സംഭവം .ആര്യനാട് സ്വദേശി അരുൺ ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ചു ,കാമുകൻ ശ്രീജു എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.

Continue Reading

വോട്ടര്‍പട്ടികയിലെ ക്രമക്കേട്; പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് .ഒരെ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പുതിയ ആരോപണം. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തുവെന്നും ചെന്നിത്തല ആരോപിച്ചു. യഥാര്‍ത്ഥ മണ്ഡലത്തില്‍ വോട്ട് ചെയ്തശേഷം മഷി മായ്ച്ചുകളഞ്ഞ് അടുത്ത മണ്ഡലത്തിലും വോട്ട് ചെയ്യാവുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Continue Reading

ഏകപക്ഷീയമായി പെരുമാറുന്നു; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

കാസര്‍ഗോഡ്: കേരളത്തിലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ കരിവാരിത്തേയ്ക്കാന്‍ ശ്രമമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍വേകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയ കിഫ്ബി സര്‍വേകളാണ് സംസ്ഥാനത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ നടക്കുന്നു. ഗവണ്‍മെന്റിന്റെ അവസാനകാലത്ത് ഇരുന്നൂറു കോടിയുടെ രൂപയുടെ പരസ്യമാണ് നല്‍കിയത്. അതിന്റെ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ആപല്‍ക്കരമാണ്. ചോദ്യങ്ങള്‍ സര്‍ക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ജനങ്ങളുടെ […]

Continue Reading

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,190 രൂപയും പവന് 33,520 രൂപയുമായി. തിങ്കളാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 280 രൂപയുടെ ഇടിവ് ആഭ്യന്തര വിപണിയിലുണ്ടായിട്ടുണ്ട്.

Continue Reading

മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; പലിശ എഴുതി തള്ളാനാകില്ല

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രിംകോടതി അറിയിച്ചു. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാകില്ലെന്നും സുപ്രിംകോടതി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27 […]

Continue Reading

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

പൂനൈ: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. പൂനയിൽ ഉച്ചയ്ക്ക് 1.30 നാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. നേരത്തെ നടന്ന ടെസ്റ്റ് മത്സരത്തിലും ടി20 യിലും വിജയം നേടിയ ആവേശത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുക. എന്നാൽ ഏകദിനത്തിലെങ്കിലും പരമ്പര നേടി വിജയിക്കാനാവും ഇംഗ്ലണ്ടിന്റെ ശ്രമം. ടെസ്റ്റ് പരമ്പര 3-1നും ട്വന്റി 20യിൽ 3-2നുമാണ് ഇന്ത്യ ജയിച്ചത്. നാണക്കേട് ഒഴിവാക്കാൻ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിന്റെ സൂപ്പർ താരങ്ങളായ ജോ റൂട്ടും ജോഫ്ര ആര്‍ച്ചറും […]

Continue Reading